ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നുഴഞ്ഞു കയറ്റ ശ്രമത്തിനിടെ ഭീകരനെ വധിച്ച് ബിഎസ്എഫ്. പാകിസ്താന്‍ നുഴഞ്ഞുകയറ്റക്കാരനാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സാംബ ജില്ലയിലെ ഇന്തോ-പാക് അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് സംഭവം. സംശയാസ്പദമായ നീക്കങ്ങള്‍ കണ്ട ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ ഇടപെടലിലാണ് ഭീകരനെ വധിക്കാന്‍ സാധിച്ചത്.

കത്വയില്‍ നാല് പാക് ഡ്രോണുകള്‍ കണ്ടെത്തിയിട്ടുണ്ട്. സൈന്യം വെടിയുതിര്‍ത്തതോടെ ഡ്രോണുകള്‍ പിന്‍വാങ്ങി. ഡോഡയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നും വിവരമുണ്ട്. ഭീകരര്‍ക്കായി പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്. സംഭവത്തില്‍ ജമ്മു കശ്മീരില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും കനത്ത ജാഗ്രത തുടരുകയാണ്