വന്‍ വിജയം നേടിയ തുടരും എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. പുതിയ ചിത്രത്തിന് വേണ്ടി ആരാധകരെ ഞെട്ടിക്കുന്ന പുത്തന്‍ ലുക്കില്‍ എത്തിയിരിക്കുകയാണ് മലയാളത്തിന്റെ മോഹന്‍ലാല്‍.

താടി പൂര്‍ണ്ണമായും കളഞ്ഞ് കട്ടി മീശ വച്ചുള്ളതാണ് പുതിയ ലുക്ക്. ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് ഇത്. അതിനായാണ് പുതിയ ലുക്കില്‍ മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പുതിയ ലുക്കിലുള്ള തന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.
മോഹന്‍ലാലിന്റെ കരിയറിലെ 366-ാം ചിത്രത്തിന്റെ വര്‍ക്കിംഗ് ടൈറ്റില്‍ എല്‍ 366 എന്നാണ്. സിനിമയുടെ ചിത്രീകരണത്തിന് ഇന്ന് തൊടുപുഴയില്‍ തുടക്കമായി. ലൊക്കേഷനില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ മോഹന്‍ലാല്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.