മധ്യപ്രദേശിലെ ഇൻഡോറിൽ കുടിവെള്ളം വീണ്ടും വിഷജലമാകുന്നു. മലിനജലം കുടിച്ചതിനെ തുടർന്ന് 22 പേർ ചികിത്സയിൽ. ബിജെപി ഭരിക്കുന്ന ഇൻഡോർ മുൻസിപ്പൽ കോർപറേഷൻ മലിനമായ ജലം കുടിവെള്ളമായി വിതരണം ചെയ്യുകയും അത് കുടിച്ച നഗരവാസികളായ 23 ആളുകൾ മരിക്കുകയും ചെയ്ത സംഭവത്തിന് പിന്നാലെയാണ് വീണ്ടും അധികരികൾ വിതരണം ചെയ്ത വിഷജലം കുടിച്ച് 22 പേർ ചികിത്സ തേടിയത്.

മൊഹോ പ്രദേശത്താണ് വീണ്ടും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വെള്ളം കുടിച്ചതിനെ തുടർന്ന് അസുഖബാധിതരായ ഒമ്പതുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. ബാക്കിയുള്ളവർ ആരോഗ്യപ്രവർത്തകരുടെ മേൽനോട്ടത്തിൽ വീടുകളിൽ ചികിത്സയിലാണ്. രോഗബാധിതരുടെ എണ്ണം ഇനിയും വർധിക്കാമെന്നാണ് അധികൃതർ പറയുന്നത്.