തിരുവനന്തപുരം: വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 50 ശതമാനം വരെ കുറവ് വരുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് പ്രാബല്യത്തില്‍. സംസ്ഥാന സര്‍ക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ് നടപടിയെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പുതുക്കിയ ഫീസ് നിരക്കുകള്‍ നടപ്പാക്കുന്നതിന് ആവശ്യമായ സോഫ്റ്റ്‌വെയര്‍ ക്രമീകരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാകും. 17 മുതല്‍ സംസ്ഥാനത്ത് ഫിറ്റ്‌നസിന് ഹാജരാക്കുന്ന 15 വര്‍ഷം കഴിഞ്ഞ എല്ലാ വാഹനങ്ങളുടെയും, 10 മുതല്‍ 15 വര്‍ഷം വരെ പഴക്കമുള്ള മീഡിയം, ഹെവി ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെയും ഫിറ്റ്‌നസുകള്‍ക്ക് നിരക്കിളവ് ബാധകമാണെന്നും മന്ത്രി പറഞ്ഞു.