ഭുവനേശ്വർ: ഒഡീഷയിലെ ധെങ്കനാൽ ജില്ലയിൽ മതപരിവർത്തനം നടത്തിയെന്നാരോപിച്ച് ക്രിസ്ത്യൻ പാസ്റ്റർക്ക് നേരെ ആൾക്കൂട്ട ആക്രമണം. ജനുവരി 4ന് പർജാങ് ഗ്രാമത്തിലാണ് സംഭവം. ബിബിൻ ബിഹാരി നായിക് ആണ് ബജ്രംഗ്ദൾ പ്രവർത്തകർ ഉൾപ്പെട്ട സംഘത്തിന്റെ ക്രൂര മർദ്ദനത്തിന് ഇരയായത്.

ജനുവരി 4ന് അടുത്ത ബന്ധുവായ കൃഷ്ണ നായിക്കിന്റെ വീട്ടിൽ ബിബിൻ ബിഹാരി നായിക്, ഭാര്യ ബന്ദന നായിക് ഉൾപ്പെടെ കുറച്ച് പേർ ചേർന്ന് പ്രാർത്ഥന നടത്തവെ ആയിരുന്നു ആക്രമണം. 20 പേർ അടങ്ങുന്ന ഒരു സംഘം മുളവടിയുമായി വീട് വളഞ്ഞ് വീട്ടിൽ നിന്ന് ബിബിൻ ബിഹാരി നായിക്കിനെ പുറത്തേക്ക് വലിച്ചിഴച്ച് മർദ്ദിക്കുകയായിരുന്നു എന്ന് ഭാര്യ ബന്ദന നയിക് പർജാങ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.