വിജയവാഡ: ആന്ധ്രാപ്രദേശില്‍ മധ്യവയസ്കനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി. ദുഗ്ഗിരാലയിലെ ചിലുവുറിലാണ് സംഭവം നടന്നത്. വ്യാപാരിയായ ലോകം ശിവനാഗരാജുവിനെ ഭാര്യ മാധുരിയും കാമുകന് ഗോപിയും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. ബിരിയാണിയില്‍ ഇരുപതോളം ഉറക്കഗുളികള്‍ ചേര്‍ത്ത് നല്‍കുകയും പിന്നാലെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം രാത്രി മുഴുവന്‍ ഭര്‍ത്താവിന്റെ മൃതദേഹത്തിനൊപ്പം കഴിഞ്ഞ മാധുരി ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും ചെയ്തു.

വിജയവാഡയിലെ ഒരു തീയറ്ററില്‍ ജോലി ചെയ്തുവരികയായിരുന്നു മാധുരി. ഇവിടെവെച്ചാണ് സട്ടനാപ്പള്ളി സ്വദേശിയായ ഗോപിയെ മാധുരി പരിചയപ്പെടുന്നത്. ആദ്യം സൗഹൃദത്തിലായിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലായി. തങ്ങളുടെ ബന്ധം തുടരാന്‍ ഭര്‍ത്താവ് തടസമാകുമെന്ന് കരുതിയ മാധുരി ശിവനാഗരാജുവിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. എങ്ങനെ കൊല നടത്താമെന്ന് ഗോപിയുമായി പ്ലാന്‍ ചെയ്തു. ഒടുവില്‍ ജനുവരി പതിനെട്ടിന് കൊല നടത്താന്‍ തീരുമാനിക്കുകയായിരുന്നു.