പാലക്കാട്: ലോണ്‍ ആപ്പില്‍ നിന്നുള്ള ഭീഷണിയെത്തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. പാലക്കാട് കഞ്ചിക്കോട് മേനോന്‍പാറ സ്വദേശി അജീഷ് ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പിന്നാലെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ലോണ്‍ ആപ്പ് ഭീഷണിയെക്കുറിച്ച് കുടുംബത്തിന് വിവരം ലഭിച്ചത്.

റുബിക് മണി എന്ന ആപ്ലിക്കേഷനില്‍ നിന്നാണ് അജീഷ് പണം വായ്പ എടുത്തത്. തിരിച്ചടവ് വൈകിയതോടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണി തുടങ്ങി. ഇതിന് പിന്നാലെയാണ് അജീഷ് ജീവനൊടുക്കിയതെന്ന് കുടുംബം പറയുന്നു. അജീഷ് ഒരു പാവമായതുകൊണ്ട് പെട്ടുപോയെന്നും ഇനി ഇങ്ങനെ ആര്‍ക്കും ഉണ്ടാകരുതെന്നും കുടുംബം പറഞ്ഞു.