തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയെയും മകളെയും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ കസ്റ്റഡിയില്‍. മുംബൈ എയര്‍പോര്‍ട്ടില്‍വെച്ച് മുംബൈ പൊലീസാണ് കസ്റ്റഡിയില്‍ എടുത്തത്.

ഇന്ന് വൈകീട്ടോടെ കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം മുംബൈയിൽ എത്തി ഉണ്ണികൃഷ്ണനെ കസ്റ്റഡിയില്‍ വാങ്ങും. കേരളത്തിലെത്തിച്ച ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. ഉണ്ണികൃഷ്ണനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പൂന്തുറ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.