
കൊച്ചി: എറണാകുളം ജില്ലാ കോടതി സ്ഫോടനത്തിലൂടെ തകർക്കുമെന്ന് ഭീഷണി സന്ദേശത്തിന് പിന്നാലെ ബോംബ് സ്ക്വാഡും പൊലീസും പരിശോധന നടത്തി. അസ്വഭാവികമായ ഒന്നും കണ്ടെത്താനായില്ല. സംഭവത്തിൽ എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം ആരംഭിച്ചു.മുൻപും സമാനമായ രീതിയിൽ ബോംബ് ഭീഷണി നേരിട്ടിട്ടുണ്ട്.
മാവോയിസ്റ്റുകളെ കോടതിയിൽ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ടാണ് നേരത്തെ ഭീഷണി വന്നതെങ്കിൽ അൽപ സമയം മുൻപ് നടന്ന സംഭവത്തിന് പിന്നിൽ ആരാണ് എന്ന കാര്യം വ്യക്തമല്ല..