ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തനം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി വൈദികന്‍ ആല്‍ബിന്‍ ജയില്‍ മോചിതനായി. മജിസ്‌ട്രേറ്റ് കോടതിയാണ് ആല്‍ബിന് ജാമ്യം അനുവദിച്ചത്.

ജനുവരി പതിമൂന്നിനാണ് മതപരിവര്‍ത്തനം ആരോപിച്ച് യുപി പൊലീസ് ആല്‍ബിനെ അറസ്റ്റ് ചെയ്തത്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി എന്നതുള്‍പ്പെടെ ഗുരുതരമായ വകുപ്പുകളായിരുന്നു യുപി പൊലീസ് വൈദികനെതിരെ ചുമത്തിയത്.