പാലാ :രാമപുരത്ത് ചക്കാമ്പുഴയിൽ മാണി സി കാപ്പന്റെ പ്രചരണത്തിന് തുടക്കമായി, നേരം വെളുത്തപ്പോൾ നിരവധി മതിലുകൾ കാപ്പനായി ബുക്ക് ചെയ്ത കാഴ്ചയാണ് നാട്ടുകാർ കണ്ടത് .യു ഡി എഫ് പ്രവർത്തകർ കാപ്പന്റെ മഹാ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിനായി ശക്തമായ പ്രവർത്തനത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.മന്ത്രി റോഷി അഗസ്റ്റിന്റെ വാർഡിൽ യു ഡി എഫ് സ്ഥാനാർഥി വിജയിച്ചതിന്റെ ആവേശം നിലനിർത്തി കൊണ്ട് ചരിത്ര ഭൂരിപക്ഷത്തിനാണ് യു ഡി എഫ് പ്രവർത്തകർ ശ്രമിക്കുന്നത് .

മെമ്പർ സൗമ്യ സേവ്യർ, ബെന്നി കീത്താപ്പള്ളി, റ്റോമി കാരക്കുന്നേൽ, ജോർജ് വെണ്ണായപ്പിള്ളി, സിബി പുന്നത്താനം, സുരേഷ്തടത്തിൽ, ജോസുകുട്ടി ഊതാളക്കര, പ്രകാശ് കറുകപ്പിള്ളി, ‘, എബി മാത്യു, മുരളി ശാസ്താം പടവ്, മേരിസൺ മാത്യു,സലിരാജൻ. എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.