ന്യൂഡല്‍ഹി: ബിജെപി ദേശീയ വര്‍ക്കിങ് പ്രസിഡന്റായ നിതിന്‍ നബിന്‍ സിന്‍ഹ പാര്‍ട്ടിയുടെ പുതിയ ദേശീയ അധ്യക്ഷനായി ചുമതലയേറ്റു. ഇതോടെ ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായി 45-കാരനായ നിതിന്‍ നബിന്‍ മാറി.

അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിതിന്‍ നബിന്‍ മാത്രമാണ് നാമനിര്‍ദേശപത്രിക നല്‍കിയിരുന്നത്. അതിനാല്‍ എതിരില്ലാതെയാണ് തെരഞ്ഞെടുപ്പ് നടന്നത്. നിതിന്‍ നബിനെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹമാണ് ഇനി തന്റെ നേതാവെന്നും താനൊരു പ്രവര്‍ത്തകന്‍ മാത്രമാണെന്നും പറഞ്ഞു. കേരളം അടുത്ത തവണ ബിജെപിക്ക് അവസരം നല്‍കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു