ജയ്പൂര്‍: രാജസ്ഥാനില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ ആസിഡ് ആക്രമണം. ശ്രീ ഗംഗാനഗര്‍ ജില്ലയിലെ സുഭാഷ് പാര്‍ക്ക് പ്രദേശത്താണ് ആക്രമണം നടന്നത്. സ്‌കൂളിലേക്ക് പോവുകയായിരുന്ന 14 വയസുകാരിക്ക് നേരെയാണ് ആസിഡ് ആക്രമണം നടന്നത്. പ്രതിയായ 19കാരന്‍ ഓംപ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാണ് ആക്രമണം നടത്തിയതെന്ന് പ്രതി സമ്മതിച്ചു. പെണ്‍കുട്ടിയുടെ ഒരു വിരലിനാണ് പൊള്ളലേറ്റത്. വളരെ ആസൂത്രിതമായാണ് പ്രതി ആസിഡ് ആക്രമണം നടത്തിയത്. പൊലീസിന്റെ പിടിയിലാവാതിരിക്കാന്‍ മുഖം ഒരു തുണികൊണ്ട് മറച്ച് ഹെല്‍മെറ്റ് ധരിച്ചിരുന്നു. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റും മറ്റൊരു തുണി കൊണ്ട് മറച്ചിരുന്നു.