പാലാ :വലവൂർ സഹകരണ ബാങ്കിന് മുമ്പിൽ നിക്ഷേപകരുടെ വൻ പ്രതിഷേധമിരമ്പി .വൈകിട്ട് മൂന്ന് മുതൽ അഞ്ചു വരെയാണ് നിക്ഷേപക സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വലവൂർ സഹകരണ ബാങ്കിന് മുന്നിൽ ധർണ്ണ നടത്തിയത് . ധാരാളം സ്ത്രീകളും ധർണ്ണയ്ക്കെത്തിയിരുന്നു .

കുടിശിഖയുള്ള ബോർഡ് മെമ്പർക്ക് 50 ലോൺ ലക്ഷം നൽകാനുള്ള നീക്കത്തിനെതിരെ 5 ബോർഡ് മെമ്പർമാർ വിയോജന കുറിപ്പ് എഴിതിയില്ലേയെന്ന് നിക്ഷേപക സംരക്ഷണ സമിതി ചോദിച്ചു .കുർത്തയും പൈജാമയും ധരിച്ച് കേരളത്തിലെ ഏറ്റവും നല്ല സഹകരണ ബാങ്കിനുള്ള പുരസ്ക്കാരം ഡൽഹിയിൽ പോയി വാങ്ങിക്കുന്നവർ നടത്തുന്ന നാടകങ്ങൾ സഹകാരികൾ തിരിച്ചറിയണം .
ഭരണസമിതിയംഗങ്ങളുടെ മോഹന സുന്ദര വാഗ്ദാനങ്ങൾ കേട്ട് വലവൂർ ബാങ്കിൽ നിക്ഷേപിച്ചവർ ഇന്ന് വഞ്ചിതരായിരിക്കുകയാണെന്നും ;ഭരണ പക്ഷത്ത് തന്നെ ചേരി തിരിവ് രൂക്ഷമാണെന്നയും നിക്ഷേപക സംരക്ഷണ സമിതി നേതാക്കൾ അഭിപ്രായപ്പെട്ടു.യോഗത്തിൽ എ സി ബേബിച്ചൻ;പ്രൊഫസർ രഘുദേവ് ;റോയി വെള്ളരിങ്ങാട്ട് ;ജോയി കളരിക്കൽ ;ബിനു തോമസ് എന്നിവർ പ്രസംഗിച്ചു.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ