എസ്എൻഡിപി-എൻഎസ്എസ് ഐക്യം പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എന്ന വാർത്തകൾ ശരിയല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. 89 വയസ്സുള്ള വെള്ളാപ്പള്ളിയെ വിമർശിച്ചതിനാണ് പ്രതികരിച്ചത്.

ഇപ്പോഴത്തെ ചർച്ച ഐക്യത്തെ കുറിച്ചാണ്. ഐക്യത്തിന് ഒരു രാഷ്ട്രീയ നേതാവിന്റെയും ഒത്താശ വേണ്ടെന്നും ജി സുകുമാരൻനായർ പ്രസ്താവനയിൽ വ്യക്തമാക്കി.