തിരുവനന്തപുരം: നായാടി മുതൽ നസ്രാണി വരെ മാത്രമല്ല മനുഷ്യർ മുതൽ മനുഷ്യർ വരെ ഒരുമിക്കണമെന്ന് എഐസിസി സെക്രട്ടറിയും മുൻ എംപിയുമായ ടി എൻ പ്രതാപൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. ‘നായാടി മുതൽ നസ്രാണി വരെ മാത്രമല്ല മനുഷ്യർ മുതൽ മനുഷ്യർ വരെ ഒരുമിക്കണം.

അതിൽ ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും മതമില്ലാത്തവനും വേണം. വർഗീയതക്കെതിരായ നിലപാട് അവസരവാദപരമല്ല. ആയിരം തെരഞ്ഞെടുപ്പുകളിൽ തോറ്റാലും ഒരു യഥാർത്ഥ കോൺഗ്രസുകാരന് മതനിരപേക്ഷത ജീവവായുവാണ്’ ടി എൻ പ്രതാപൻ പറയുന്നു.