Kerala

സർക്കാർ ഡോക്ടർമാർക്ക് 10000 രൂപാ വരെ ശമ്പള വർദ്ധനവ്

ഡോക്ടർമാർക്ക് പ്രതിമാസ സ്പെഷ്യൽ അലവൻസ് അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റൻ്റ് പ്രൊഫസർമാരായ ഡോക്ടർമാർക്കാണ് സ്പെഷ്യൽ അലവൻസ്. ബ്രോഡ് സ്പെഷ്യാലിറ്റി വിഭാഗത്തിലെ ഡോക്ടർമാർക്ക് 5000 രൂപയും സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിന് 10,000 രൂപയും പ്രതിമാസ സ്പെഷ്യൽ അലവൻസ് അനുവദിച്ച് ഉത്തരവിട്ടത്.

ശമ്പള വർദ്ധനവ്  അടക്കം നിരവധി ആവശ്യങ്ങളുന്നയിച്ച് മെഡിക്കൽ കോളേജ് ഡോക്ടർമാർ ഏറെ കാലമായി പ്രതിഷേധത്തിലായിരുന്നു. ഇക്കഴിഞ്ഞ 13ാം തീയതി മുതൽ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും സർക്കാർ ചർച്ച നടത്തി സമരത്തിൽ നിന്ന് ഡോക്ടർമാരെ പിന്തിരിപ്പിച്ചിരുന്നു. സമവായ നീക്കമെന്ന നിലയിലാണ് ഡോക്ടർമാരുടെ ശമ്പളത്തിൽ വർദ്ധനവ്  വരുത്തിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top