ഏറ്റുമാനൂർ :അസംഘിടിത മേഖലയിലുള്ള തൊഴിലാളികളെയും ഉൾപ്പെടുത്തി സർക്കാർ ക്ഷേമനിധികൾ തൊഴിലാളികക്ക് അനുഗുണമായ കാര്യക്ഷമമാക്കണമെന്നു കെ ടി യു സി (ബി) കോട്ടയം ജില്ലാ പ്രസിഡണ്ട് മധു ആർ പണിക്കർ അഭിപ്രായപ്പെട്ടു.ഇന്ന് ഏറ്റുമാനൂരിൽ ചേർന്ന കെ ടി യു സി ബി യുടെ ജില്ലാ നേതൃ യോഗത്തിൽ സംസാരിക്കുകയായിരുന്നു കോട്ടയം ജില്ലാ പ്രസിഡൻറ് മധു ആർ പണിക്കർ.

അജ്ഞത മൂലം മിക്ക തൊഴിലാളികളും അടവ് മുടക്കിയത് മൂലം ക്ഷേമനിധിയിൽ നിന്നും പുറത്തായി.അവരേയും പൂർവ്വകാല പ്രാബല്യത്തോടെ പൊതുധാരയുടെ ഭാഗമാക്കി കേരളാ സർക്കാരിന്റെ തൊഴിലാളി സംരക്ഷണ പാതയിൽ ചേർക്കണമെന്ന് മധു ആർ പണിക്കർ കൂട്ടിച്ചേർത്തു.
ഏറ്റുമാനൂരിൽ ചേർന്ന കെ ടി യു സി (ബി) കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ പ്രസിഡൻറ് മധു ആർ പണിക്കർ അധ്യക്ഷം വഹിച്ചു . പാർട്ടി ജില്ലാ പ്രസിഡൻറ് പ്രശാന്ത് നന്ദകുമാർ, കെ ടി യു സി (ബി) സംസ്ഥാന കമ്മിറ്റി അംഗം ജോസുകുട്ടി പാഴൂകുന്നേൽ, കെ ടി യു സി (ബി) ജില്ലാ സെക്രട്ടറി ജലീൽ സി.എം, ശ്രീകുമാർ ശ്രീവത്സം, അജീന്ദ്രകുമാർ തുടങ്ങിയവർ സംസാരിച്ചു