പാലാ: പാലാ സെൻ്റ് മേരീസ് എൽ.പി സ്കൂളിലെ പൂർവ്വ അദ്ധ്യാപകരും വിദ്യാർത്ഥികളും ഒത്ത് ചേർന്നപ്പോൾ ബാല്യകാല സ്മരണകൾ അയവിറക്കാനുള്ള വേദി കൂടിയായി അത്.

ഇന്ന് വൈകിട്ട് മൂന്നിന് സ്കൂളിൻ്റെ ഒരു ക്ളാസിൽ ബെഞ്ചിലും ഡെസ്കിലും വീണ്ടുമവർ ഇരുന്നു.ഇരുന്നപ്പോഴെ പലരും ചിരിക്കുന്നുണ്ടായിരുന്നു. ബാല്യകാലത്തേക്കവർ ഊളിയിട്ടു.സെൻറ് മേരീസ് സ്കൂൾ കോമ്പൗണ്ടിലെ മാവ് അവർക്ക് ഗ്രുഹാതുര ഓർമ്മകളാണ് സമ്മാനിച്ചത്. അതിലെ മാങ്ങാ തിന്നാത്തവർ ചുരുക്കം.
പലരും നേരിൽ കണ്ടപ്പോൾ ഇവിടെയാണോ പഠിച്ചതെന്ന് അത്ഭുതത്തോടെ ചോദിക്കുന്നുണ്ടായിരുന്നു.മാർച്ച് ഒന്നിന് വിപുലമായ സമ്മേളനം വിളിക്കുവാനും ,പൂർവ്വ അദ്ധ്യാപകരെ ആദരിക്കുവാനും യോഗം തീരുമാനിച്ചു.
പൂർവ്വ വിദ്യാർത്ഥിയായ മാണി സി കാപ്പൻ നേരത്തെ തന്നെ വന്ന് എല്ലാവരേയും ഓടി നടന്ന് പരിചയപ്പെട്ടു.യോഗത്തിൽ ഹെഡ് മിസ്ട്രസ് ലിൻസി ജെ ചീരാങ്കുഴി അദ്ധ്യക്ഷത വഹിച്ചു.മാണി സി കാപ്പൻ യോഗം ഉദ്ഘാടനം ചെയ്തു.ജോഷിബ ജയിംസ് ,ലിജോ ആനിത്തോട്ടം, കൗൺസിലർമാരായ ജോർജ്കുട്ടി ചെറുവള്ളിൽ , ജോസിൻ ബിനോഎന്നിവർ പ്രസംഗിച്ചു.