കോട്ടയം;പാലാ പൊൻകുന്നം റൂട്ടിൽ മുരിക്കുമ്പുഴ ജംഗ്‌ഷന് സമീപം അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഭാഗത്തു നിന്ന് പൂർണ്ണ വളർച്ചയെത്തിയ കഞ്ചാവ് ചെടികൾ പാലാ പോലീസ് പിടികൂടി,

പാലാ DYSP കെ സദന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ സബ് ഇൻസ്‌പെക്ടർ ദിലീപ് കുമാർ കെ യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കഞ്ചാവ് ചെടികൾ കണ്ടെടുത്തു..
നഗര പരിസരങ്ങളിലും മീനച്ചിലാർ തീര പരിസരങ്ങളും മുൻപ് ലഹരി ഉപയോക്താക്കളുടെ കേന്ദ്രമായിരുന്നെങ്കിലും പോലീസിന്റെ നിരന്തര നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഭൂരിഭാഗവും ലഹരി മുക്തമാക്കാൻ സാധിച്ചിട്ടുണ്ട് എങ്കിലും അന്യ സംസ്ഥാന തൊഴിലാളികളുടെ ഇടയിൽ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കൾ വ്യാപകമാകുന്നു എന്ന സംശയവും ബലപ്പെടുന്നുണ്ട്..
വരും ദിവസങ്ങളിൽ പരിശോധനകൾ ശക്തമായി തുടരുമെന്നും നഗരത്തെ ലഹരി മുക്തമാക്കുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു..