Kerala

മുന്നണി വിടാൻ ക്രൈസ്തവ സഭാ സമ്മർദ്ദം ഉണ്ടെന്ന് പറഞ്ഞിട്ടില്ല; പ്രമോദ് നാരായൺ എംഎൽഎ

മുന്നണി വിടാൻ ക്രൈസ്തവ സഭാ സമ്മർദ്ദം ഉണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് കേരളാ കോൺഗ്രസ് എം എംഎൽഎ പ്രമോദ് നാരായൺ. അത്തരം പരാമർശം താൻ നടത്തിയിട്ടില്ലെന്നും സഭകളെ കൂടി വലിച്ചിഴച്ച് നടത്തുന്ന പ്രചരണങ്ങൾക്ക് പിന്നിൽ ദുഷ്ടലാക്കെന്നും പ്രമോദ് നാരായൺ ഫേസ്ബുക്കിൽ പറഞ്ഞു.

കുറിപ്പ് ഇങ്ങനെ:

കേരളാ കോൺഗ്രസിന്റെ രാഷ്ടീയ നിലപാട് സംബന്ധിച്ച് സഭകളുടെ സമ്മർദമുണ്ട് എന്ന് ഞാൻ പറഞ്ഞു എന്ന തരത്തിൽ വന്ന വാർത്തകൾ ശ്രദ്ധയിൽ പെടുകയുണ്ടായി. ഇത്തരത്തിലുള്ള ഒരു പരാമർശവും എന്റെ അറിവിൽ പെടാത്തതും ഞാൻ നടത്തിയിട്ടില്ലാത്തതുമാണ് എന്ന് വ്യക്തമാക്കട്ടെ. കേരള കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ആദരണീയനായ പാർട്ടി ചെയർമാൻ ശ്രീ ജോസ് കെ മാണി സാർ അസന്നിഗ്ദ്ധമായി വ്യക്തമാക്കിയിട്ടും സഭകളെ കൂടി വലിച്ചിഴച്ച് ഇത്തരത്തിൽ നടക്കുന്ന പ്രചരണങ്ങൾ ദുഷ്ടലാക്കോട് കൂടിയുള്ളതാണ്.

സമൂഹത്തെ മുന്നോട്ടു നയിക്കുന്ന ആത്മീയ നേതൃത്വങ്ങളോട് എന്നും ആദരവ് പുലർത്തുന്ന പൊതുപ്രവർത്തകനാണ് ഞാൻ. മകരവിളക്ക് ചടങ്ങുകളുമായി ബന്ധപ്പെട്ട് ശബരിമലയിൽ ആയിരുന്നതിനാൽ വളരെ വൈകിയാണ് ഈ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടത്. അതിനാലാണ് വിശദീകരണ കുറിപ്പ് വൈകിയത്. കുറിപ്പ് വൈകിയതിൽ ഖേദം പ്രകടിപ്പിക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top