കോട്ടയം :കെ.എ മാണി പഠനേ കേന്ദ്രത്തിന് സർക്കാർ സ്ഥലം അനുവദിച്ചതിൽ കേരളാ കോൺഗ്രസ് എമ്മിൽ രണ്ടഭിപ്രായം രൂപം കൊള്ളുന്നു .സർക്കാർ ഇപ്പോൾ നടത്തിയ പ്രഖ്യാപനം പാർട്ടിയെ വെട്ടിൽ ചാടിക്കാനെന്നാണ് കേരളാ കോൺഗ്രസ് എമ്മിൽ ഒരു വിഭാഗത്തിൻ്റെ നിലപാട്. മുന്നണിമാറ്റ നീക്കങ്ങൾ ഇക്കാര്യങ്ങൾ ഉയർത്തി സിപിഎം തടയിടുമെന്നാണ് ആശങ്ക .കെ എം മാണി ഫൗണ്ടേഷന് സ്ഥലം അനുവദിച്ചത് കേരളാ കോൺഗ്രസിന് ലഭിച്ച അംഗീകാരമാണെന്നും ഒരു വിഭാഗം മാണിക്കാർ പ്രചരിപ്പിക്കുന്നുണ്ട് . ജോസ് കെ മാണി എൽ ഡി എഫ് വിട്ടാൽ മന്ത്രി റോഷി അഗസ്റ്റിൻ പാലായിലെ എൽ ഡി എഫ് സ്ഥാനാര്‍ഥിയാകുമെന്നും എൽ ഡി എഫ് കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട് .

അതേസമയം 25 സെന്റ് സ്ഥലം അനുവദിച്ചത് നിബന്ധനകൾ വച്ച് കൊണ്ടാണ് .30 വർഷത്തേക്കാണ് സ്ഥലം അനുവദിച്ചിട്ടുള്ളത്.അനുവദിച്ച സ്ഥലത്തിൽ എന്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയാലും 30 വർഷത്തിന് ശേഷം അവ സർക്കാരിൽ ചെന്ന് ചേരും എന്നാണ് വ്യവസ്ഥ .അതെ സമയം കൊടിയേരി ബാലകൃഷ്ണൻ സ്മാരകത്തിന് അനുവദിച്ചിട്ടുള്ള ഒന്നരയേക്കർ സ്ഥലത്തിന് ഈ വ്യവസ്ഥകൾ ഒന്നുമില്ല .
2015 ൽ ജോസ് കെ മാണിയും കൂട്ടരും എൽ ഡി എഫിൽ ചെല്ലുമ്പോൾ ആദ്യ ബജറ്റിൽ കെ എം മാണി പഠന ഗവേഷണ കേന്ദ്രത്തിനു അഞ്ചേക്കർ സ്ഥലവും അഞ്ചു കോടി രൂപയും പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊക്കെ ജല രേഖയായി മാറുകയായിരുന്നു .ഇപ്പോഴത്തെ പ്രഖ്യാപനത്തെയും ആ തരത്തിൽ കാണുന്നവർ മാണി ഗ്രൂപ്പിൽ ഉണ്ട് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ