ഈരാറ്റുപേട്ട :വേലത്തുശ്ശേരി:- മാവടി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിലെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ചുള്ള ജൂബിലി പെരുന്നാൾ ജനുവരി 16,17,18 തീയതികളിൽ ആഘോഷിക്കും. ഇതോടൊപ്പം യോബേല 2026 എന്ന പേരിൽ ജനുവരി 17 ന് ജൂബിലി സമാപന സമ്മേളനവും ഇടവക ദിനാചരണവും നടക്കും.
ജനുവരി 17 ശനിയാഴ്ച വൈകുന്നേരം 5.00 പി എം.ന് വേലത്തുശ്ശേരി സെന്റ്. തോമസ് എൽ. പി. സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന യോബേല -2026 സമാപന സമ്മേളനം മാർ. ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.മാവടി പള്ളി വികാരി ഫാ. ജോർജ് അമ്പഴത്തിനാൽഅധ്യക്ഷത വഹിക്കും. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും.ആന്റോ ആന്റണി എം. പി. സുവനീർ പ്രകാശനം നിർവഹിക്കും.

ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ. നിർവഹിക്കും.ആശംസകൾ നേർന്നുകൊണ്ട് കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക എം. എസ്., പൂഞ്ഞാർ സെന്റ്. മേരീസ് പള്ളി സീനിയർ അസിസ്റ്റന്റ് ഫാ. ജോബിൻ വിളക്കുന്നേൽ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹനൻ കുട്ടപ്പൻ, ഗ്രാമപഞ്ചായത്ത് അംഗം സോളി സണ്ണി,വേലത്തുശ്ശേരി സെന്റ്. തോമസ് എൽ. പി. സ്കൂൾ ഹെഡ്മാസ്റ്റർ മൈക്കിൾ ജോസഫ്,വേലത്തുശ്ശേരി എഫ്. സി. കോൺവെൻറ് മദർ സുപ്പീരിയർ ലിൻസ് മേരി, ടോമി മാത്യു മുത്തനാട്ട്, ബിനു ഒട്ടലാങ്കൽ, സാജൻ പെരുന്നിലത്ത്, സന്തോഷ് ടോം അമ്പഴത്തിനാക്കുന്നേൽ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് ഡോക്യുമെന്ററി പ്രദർശനവും കലാസന്ധ്യയും സ്നേഹവിരുന്നും നടക്കും.