സംശുദ്ധ പൊതുപ്രവർത്തകനുള്ള ഈ വർഷത്തെ ആർ.വി. തോമസ് പുരസ്കാരം മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎല്‍എയ്ക്ക്ആർ വി തോമസ് സ്മാരക സമിതി പ്രസിഡന്റ് ഡോ. സിറിയക് തോമസ്, ജനറല്‍ സെക്രട്ടറി ഡോ. സാബു ഡി. മാത്യു എന്നിവർ ആണ് പുരസ്കാരം പ്രഖ്യാപിച്ചത്

സ്വാതന്ത്ര്യസമര സേനാനിയും നിയമസഭാ സ്പീക്കറും ഇന്ത്യൻ ഭരണഘടനാ നിർമാണ സമിതിയംഗവുമായിരുന്ന ആർ.വി. തോമസിന്റെ 71-ാം ചരമവാര്ഷികദിനത്തോടനുബന്ധിച്ച് 23ന് പാലായില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരുവഞ്ചൂർ രാധാകൃഷ്ണന് പുരസ്കാരം സമർപ്പിക്കും.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ആർ.വി. തോമസ് സ്മാരക പ്രഭാഷണം നടത്തും. മുൻ മന്ത്രി പി.ജെ. ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും.