Kerala

പ്ലാശനാൽ സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ നവതിയുടെ നിറവിൽ

പ്ലാശനാൽ :റവ. ഫാ. തോമസ് പുറക്കരയിൽ പ്ലാശനാൽ ഇടവക വികാരി ആയിരുന്നപ്പോൾ 1936 ൽ ആണ് UP സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ശ്രീ. ടി എസ്. ദേവസ്യ സാർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. പിന്നീട് 1949ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. 1951ൽ ആണ് ഇന്ന് കാണുന്ന സ്കൂൾ കെട്ടിടം പണിതത്. 1986ൽ ഗോൾഡൻ ജൂബിലി ആഘോഷത്തിന്റെ സ്മാരകമായി ഓപ്പൺ സ്റ്റേജ് നിർമ്മിച്ചു. 1998ൽ ഹയർസെക്കൻഡറി വിഭാഗം പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ 90 വർഷങ്ങളിലായി 12000ൽ പരം കുട്ടികൾ ഇവിടെ നിന്നും പഠനം പൂർത്തിയാക്കി വിവിധ മേഖലകളിൽ ജീവിത വിജയം നേടി പ്രവർത്തിക്കുന്നു. ഒട്ടനവധി പ്രമുഖർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണ്. കാലാകാലങ്ങളിൽ ഇവിടെ സേവനം ചെയ്ത ബഹു. മാനേജർ അച്ഛന്മാർ ഈ സ്കൂളിന്റെ പുരോഗതിക്കായി ചെയ്ത സേവനങ്ങളെ നന്ദിയോടെ ഓർക്കുന്നു. പ്രഥമാധ്യാപകരായും അധ്യാപകരായും സേവനം ചെയ്ത വന്ദ്യ ഗുരുഭൂതരെ ഏറ്റവും സ്നേഹത്തോടെ സ്മരിക്കുകയും അവരുടെ പ്രവർത്തനങ്ങൾക്ക് നന്ദി പറയുകയും ചെയ്യുന്നു. ഇപ്പോൾ റവ. ഫാ.മാത്യു പുല്ലുകാലായിൽ സ്കൂൾ മാനേജർ ആയി പ്രവർത്തിക്കുന്നു. ശ്രീ ജോബിച്ചൻ ജോസഫ് പ്രിൻസിപ്പാൾ ആയും, ശ്രീ ജയിംസ്കുട്ടി കുര്യൻ ഹെഡ്മാസ്റ്ററായും സേവനം അനുഷ്ഠിക്കുന്നു. 750 കുട്ടികൾ ഇപ്പോൾ ഇവിടെ അധ്യയനം നടത്തുന്നു. 46 അദ്ധ്യാപക അനദ്ധ്യാപകർ ഇപ്പോൾ ഇവിടെ സേവനം ചെയ്യുന്നു.

സ്കൂൾ നവതി ആഘോഷങ്ങൾ 2026 ജനുവരി പതിനഞ്ചാം തീയതി വ്യാഴാഴ്ച പ്ലാശനാൽ പള്ളി പാരിഷ് ഹാളിൽ നടത്തപ്പെടുന്നു. ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പാലാ രൂപതയുടെ അഭിവന്ദ്യ മെത്രാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. മാനേജർ റവ. ഫാ.മാത്യു പുല്ലുകാലായിൽ അധ്യക്ഷനായിരിക്കും. പാലാ രൂപത കോർപ്പറേറ്റ് സെക്രട്ടറി റവ. ഫാ.ജോർജ് പുല്ലുകാലായിൽ അനുഗ്രഹ പ്രഭാഷണം നടത്തും.

തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജോമി ബെന്നി, ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രിൻസിപ്പാൾ ശ്രീ. ജോബിച്ചൻ ജോസഫ്, അധ്യാപകരായ ശ്രീ. മനോജ് സെബാസ്റ്റ്യൻ, സിസ്റ്റർ സാലി തോമസ് എന്നിവരുടെ ഫോട്ടോ അനാച്ഛാദനം ചെയ്യും. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ശ്രീകല ആർ യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ജോഷി ജോഷ്വ, തലപ്പലം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. സന്തോഷ് ജോസഫ്, PTA പ്രസിഡന്റ് ശ്രീ. പ്രകാശ് മൈക്കിൾ, അധ്യാപകരായ ശ്രീ ജസ്റ്റിൻ തോമസ്, ശ്രീ. സിവി മാനുവൽ, ശ്രീ. ആൻ്റണി ജോസഫ്, ശ്രീ. സച്ചിൻ ഫിലിപ്പ്, വിദ്യാർത്ഥി പ്രതിനിധികളായ കുമാരി അലീന സെബിൻ, കുമാരി ആൻ റീസ തോമസ് എന്നിവർ പ്രസംഗിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top