ഉഴവൂർ: സ്കൂട്ടറിൽ കരുതിയിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർന്ന് അഭിഭാഷകൻ മരിച്ചു. ഉഴവൂർ മേലരീക്കര പയസ് മൗണ്ട് സ്വദേശി ഓക്കാട്ട് ജോബി (56) ആണ് മരിച്ചത്.

വേട്ടയ്ക്ക് പോവാറുള്ളയാളാണ് ജോബി, തോക്കുമായി സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു. നീരുരുട്ടിയിലെ ഇറക്കത്തിൽ വെച്ച് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് വണ്ടി മറിയുകയും അബദ്ധത്തിൽ വെടിയുതർന്നതിനെ തുടർന്ന് മരണപ്പെടുകയുമാണ് ചെയ്തത്.