പാലാ: ലോകത്തിലാദ്യമായി കമ്യൂണിസ്റ്റ് പാർട്ടി ബാലറ്റിലൂടെ അധികാരത്തിൽ വന്നത് പ്രവർത്തകരുടെ ത്യാഗപൂർണ്ണമായ പ്രവർത്തനത്തിലൂടെയാണെന്നും ,പുന്നപ്ര വയലാർ പോലെ ഉത്തരവാദിത്വ ഭരണത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിൻ്റെ അനന്തരഫലമായാണെന്നും സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി വി.കെ സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു.സി.പി.ഐ യുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് പാലാ കിഴതടിയൂർ ബാങ്ക് ആഡിറ്റോറിയത്തിൽ ചേർന്ന സി.പി ഐ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു വി.കെ എസ്.

അന്നത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. ചത്തീസ്ഗഡ് പോലെയുള്ള സംസ്ഥാനങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരെ തീവ്രവാദികൾ എന്ന മുദ്ര കുത്തി വെടിവെച്ച് കൊല്ലുന്ന സമീപനമാണ് കേന്ദ്രം ഭരിക്കുന്നവർ സ്വീകരിച്ചിട്ടുള്ളത്.
പാലായിൽ വിജയിച്ച സി.പി.ഐ സ്ഥാനാർത്ഥികൾക്ക് സ്വീകരണവും നൽകി.യോഗത്തിൽ വി.കെ സന്തോഷ് കുമാർ ,ആർ സുശീലൻ ,ബാബു കെ ജോർജ് ,അഡ്വ.തോമസ് വി.ടി, എം ജി ശേഖരൻ ,പി.കെ ഷാജകുമാർ ,അഡ്വ: സണ്ണി ഡേവിഡ് ,അഡ്വ: പി.ആർ തങ്കച്ചൻ ,എം.ടി സജി ,അനുമാത്യു;അനു ബാബു തോമസ് , അഡ്വ പയസ് രാമപുരം , സിബി ജോസഫ് , ബിജു ടി ബി എന്നിവർ പ്രസംഗിച്ചു എന്നിവർ പ്രസംഗിച്ചു.