
പാലാ: സംസ്ഥാനത്ത് 27 ശതമാനത്തോളം റബ്ബർ മരങ്ങൾ ടാപ്പ് ചെയ്യാതെ കിടപ്പുണ്ടെന്നും പൊതുവെ റബ്ബർ കർഷകർ റബ്ബർ കൃഷിയിൽ നിന്നും പിന്മാറുകയാണെന്നും ഭാവിയിൽ രാജ്യത്ത് ഇപ്പോൾ കിട്ടുന്നതിൽ നിന്നും റബ്ബർ ലഭ്യത കുറയുമെന്നും കഴിഞ്ഞ ദിവസം കൂടിയ യോഗത്തിൽ മീനച്ചിൽ താലൂക്ക് റബ്ബർ ഡീലേഴ്‌സ് അസോസിയേഷൻ അഭിപ്രായപ്പെട്ടു.
റബ്ബറിന്റെ സുസ്ഥിരമായ ഭാവിക്ക് വേണ്ടി കർഷകർക്ക് ആകർഷകമായ 250രൂപ വില ടയർ മാനുഫാക്ചേഴ്‌സ് അസോസിയേഷനും കേന്ദ്ര സംസ്ഥാന സർക്കാരുകളും ഇടപെട്ട് ഉറപ്പു വരുത്തണമെന്ന് അസോസിയേഷൻ പ്രസിഡന്റ് സോജൻ തറപ്പേലിന്റെ അധ്യ ക്ഷതയിൽ കൂടിയ യോഗത്തിൽ ആവശ്യപ്പെടുകയുണ്ടായി. ജോസുകുട്ടി പൂവേലിൽ, പി എം. മാത്യു ചോലിക്കര, ഗിൽബി നെച്ചിക്കാട്ട്, സുരിൻ പൂവത്തുങ്കൽ, തങ്കച്ചൻ പുളിയാർമറ്റം, സിബി V A എന്നിവർ സംസാരിച്ചു.