Kerala

രണ്ട് റീത്തുകളും രണ്ട് രൂപതകളും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ പ്രതീകം;അർത്തുങ്കൽ പെരുന്നാൾ :ഏഴടി നീളമുള്ള തിരുന്നാൾ പതാക പാലാ ളാലം സെന്റ് മേരീസ് പള്ളിയിൽ നിന്നും പ്രയാണം തുടങ്ങി

പാലാ :പ്രസിദ്ധമായ അർത്തുങ്കൽ പെരുന്നാളിന്റെ കൊടിയേറ്റിനുള്ള പതാക പാലാ ളാലം പഴയ പള്ളിയിൽ നിന്ന് ഇന്ന് സംവഹിക്കപ്പെട്ടു .പാലായിൽ നിന്ന് 21 വാഹനങ്ങളുടെ അകമ്പടിയോടെ പ്രയാണമായിട്ടാണ് തിരുനാൾ കൊടി കൊണ്ടുപോകുന്നത് .അർത്തുങ്കൽ പള്ളിയിൽ നിന്ന് വൈദികരും കൈകാരന്മാരും കമ്മറ്റി അംഗങ്ങളും അടങ്ങിയ പ്രതിനിധി സംഘം രാവിലെ എട്ടുമണിക്ക് ളാലം പള്ളിയിൽ എത്തിയിരുന്നു.ഫാദർ സെബാസ്റ്യൻ ജോൺ ;ഫാദർ ആഷിക് ;ഡീക്കൻ ജോയൽ എന്നിവരുടെ നേതൃത്വത്തിലാണ് അർത്തുങ്കൽ പള്ളി പ്രതിനിധികൾ എത്തിയത്.

.ഏഴു മണിയുടെവിശുദ്ധ കുർബാനയ്ക്കും നിത്യസഹായ മാതാവിൻറെ നൊവേനയ്ക്കും ഡോ. കണ്ണൻ രചിച്ച് സംഗീതം നൽകിയ “അമ്മ അമലാംബിക ” എന്ന ഗാനത്തിനും ശേഷം ഏഴടി നീളമുള്ള പതാക വെഞ്ചരിച്ച് ളാലം പഴയ പള്ളി വികാരിയും പ്രതിനിധികളും അർത്തുങ്കൽ പള്ളിയിൽ നിന്ന് എത്തിയ പ്രതിനിധി സംഘത്തിന് കൈമാറി.തുടർന്ന് വിശുദ്ധ സംവരണ തുളുമ്പുന്ന പ്രാർത്ഥനാ ഗാനത്തിന്റെ അകമ്പടിയിൽ പതാക പള്ളി മോണ്ടളത്തിൽ ദർശനത്തിനു വച്ചു.  അലങ്കരിച്ച വാഹനത്തിൽ പ്രദക്ഷിണമായി നീണ്ടൂർ ;തണ്ണീർ മുക്കം ,ചേർത്തല വഴി അർത്തുങ്കൽ പള്ളിയിലെത്തിക്കുന്ന പതാക  സ്വീകരിച്ച് വൈകുന്നേരം 6 30ന് ആലപ്പുഴ രൂപതാ ബിഷപ്പ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ കൊടിയേറ്റ് കർമ്മം നിർവഹിക്കും.

1998ൽ പാലാക്കാരിയായ ഐഷ മുത്തോലി എന്ന ഭക്ത സ്ത്രീക്ക് ഉണ്ടായ ദൈവാനുഭവത്തിന്റെ ഉപകാരസ്മരണയായിട്ടാണ് പാലായിൽ നിന്ന് ഈ പതാക സമർപ്പണം ആരംഭിച്ചത്.1998 ൽ പാലാ ളാലം പഴയ പള്ളിയിൽനിന്ന് ഈ പ്രയാണം ആരംഭിച്ചപ്പോൾ പാലാ രൂപതാ അധ്യക്ഷൻ അന്ന് അർത്തുങ്കലിൽ കുർബാന അർപ്പിച്ചിരുന്നു.പിന്നീട് സെൻറ് ജോസഫ് ട്രസ്റ്റ് ആണ് പാലായിൽ നിന്ന് ഈ പ്രദക്ഷിണം നയിച്ചിരുന്നത്.രണ്ട് റീത്തുകളും രണ്ട് രൂപതകളും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ പ്രതീകം ആകയാൽ പഴയകാലത്തെപ്പോലെ തന്നെ പാലാ ളാലം പള്ളിയിൽ നിന്ന് പ്രയാണം ആരംഭിക്കണം എന്ന പാലാ ളാലം പഴയ പള്ളി വികാരി ഫാ. ജോസഫ് തടത്തിലിൻ്റെ ആഗ്രഹം മാനിച്ചാണ് ഇത്തവണ പാലാ ളാലം പള്ളിയിൽനിന്ന് പതാകപ്രദക്ഷിണം ആരംഭിക്കുന്നത്.

പാലാ ളാലം പഴയപള്ളിക്ക് നിത്യ സഹായ മാതാവിൻറെ നൊവേന ആദ്യമായി ആരംഭിച്ച തീർത്ഥാടന കേന്ദ്രം എന്ന സവിശേഷതയും ഉണ്ട്. തിരുകർമ്മങ്ങൾക്ക് പഴയ പള്ളി വികാരി ഫാദർ ജോസഫ് തടത്തിൽ ,ഫാദർ ജോസഫ് ആലഞ്ചേരി, ഫാദർ സ്കറിയ പറമ്പിൽ ഫാ. ആന്റണി നങ്ങപറമ്പിൽ സെൻ്റ് ജോസഫ് ട്രസ്റ്റ് അംഗങ്ങൾ കൈകാരന്മാരായ ടെൻസൺ വലിയകാപ്പിൽ, സാബു തേൻമാക്കൽ ജോർജുകുട്ടി ഞാവള്ളിൽ ബേബിച്ചൻ ചാമക്കാല എന്നിവർ നേതൃത്വം നൽകി.

പാലാ നഗരസഭാ ചെയർ പേഴ്‌സൺ ദിയാ ബിനു പുളിക്കക്കണ്ടം ;ജോസുകുട്ടി പൂവേലിൽ ;കൗൺസിലർ ബിനു പുളിക്കക്കണ്ടം;സബ് നീതി വസ്ത്രാലയ ;ഷിബു ജേക്കബ്ബ്  എന്നിവർ സന്നിഹിതരായിരുന്നു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top