
കോട്ടയം: ദൈവിക കരുതലിൽ വിശ്വസിച്ച് ദൈവജനത്തിന്റെ കരുതലിൽ മുൻപോട്ട് നീങ്ങുന്ന സഭയാണ് മാർത്തോമ്മാ സഭയെന്ന് സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപോലീത്ത. എംടി സെമിനാരി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന 30-ാമത് കോട്ടയം-കൊച്ചി ഭദ്രാസന കണ്‍വന്‍ഷന്റെ മൂന്നാം ദിനം അധ്യക്ഷപ്രസംഗം നിര്‍വഹിക്കുകയായിരുന്നു മെത്രാപോലീത്ത. ദൈവം വചനം നിരന്തരമായി പഠിക്കുവാൻ കഴിയണമെന്നും ദൈവിക കരുതലിൽ വിശ്വസിക്കണമെന്നും മെത്രാപോലീത്ത കൂട്ടിച്ചേർത്തു.റവ.കെ.ഇ. ഗീവര്‍ഗീസ് വചനശുശ്രൂഷ നിര്‍വഹിച്ചു. ഭദ്രാസന അധ്യക്ഷന്‍ തോമസ് മാര്‍ തിമഥിയോസ് എപ്പിസ്കോപ്പാ, സഭാ സെക്രട്ടറി റവ. എബി ടി. മാമൻ, വികാരി ജനറാള്‍ വെരി.റവ.ഡോ. സാംസണ് എം. ജേക്കബ്, സെക്രട്ടറി അലക്സ് ഏബ്രഹാം, ട്രെഷറാര്‍ നോബിള്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു. ദദ്രാസനമായി വസതി പ്രോജക്ടിലൂടെ നിര്‍മ്മിച്ചു നല്കുന്ന 10 വീടുകളുടെ അടിസ്ഥാനശില മെത്രാപോലീത്ത ആശീര്‍വദിച്ചു.