ഇന്ത്യയിൽ ഇടതുപക്ഷം രാഷ്ട്രീയശക്തിയെന്ന നിലയിൽ അപ്രസക്തമാണെന്ന് പ്രമുഖ സാഹിത്യകാരൻ എൻ എസ് മാധവൻ. നിയമസഭാ പുസ്തകോത്സവത്തിന്റെ ഭാഗമായി നടന്ന ‘മീറ്റ് ദി ഓതർ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു എൻ എസ് മാധവൻ.

ഒരു ആശയമെന്ന നിലയിൽ മാത്രമാണ് കമ്യൂണിസം ലോകത്തെല്ലായിടത്തും അവശേഷിക്കുന്നതെന്നും എൻ എസ് മാധവൻ ചൂണ്ടിക്കാട്ടി. ബംഗാളിൽ ഇടതുപക്ഷം ഇല്ലാതായതോടെ അവർ ഒരു രാഷ്ട്രീയശക്തിയല്ലാതായി. തീവ്ര ഇടതുപക്ഷ നിലപാടുകൾ ശരിയല്ലെന്ന് തോന്നിയതിന് ശേഷമാണ് ഇടതുപക്ഷത്തിന് കുതിപ്പില്ലാതായതെന്നും എൻ എസ് മാധവൻ പറഞ്ഞു. കേന്ദ്രനേതൃത്വത്തിന്റെ തെറ്റായ സമീപനമാണ് ഇതിന് കാരണം.