കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് കുരുക്കായി രണ്ടാംപ്രതി ജോബി ജോസഫിൻ്റെ മൊഴി. രണ്ടാംപ്രതി ജോബി ജോസഫിൻ്റെ മൊഴി രേഖപ്പെടുത്തി. അതിജീവിതയ്ക്ക് ഒരു പൊതി കൈമാറിയെന്ന് രണ്ടാംപ്രതി ജോബി ജോസഫ് പൊലീസിന് മൊഴി നൽകി. പൊതിയിൽ എന്താണെന്ന് അറിയില്ലായിരുന്നുവെന്നും രാഹുലിന്റെയും അതിജീവിതയുടെയും സുഹൃത്താണ് പൊതി തന്നുവിട്ടതെന്നും ജോബി പറഞ്ഞു.

ജോബിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. മുൻകൂർ ജാമ്യം ലഭിച്ച ശേഷമായിരുന്നു ചോദ്യം ചെയ്യൽ. ഫോൺ ഹാജരാക്കാൻ ജോബിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യലിനെത്തിയപ്പോൾ ഫോൺ കൊണ്ടുവന്നില്ലയെന്നും ഫോൺ ഹാജരാക്കിയില്ലെങ്കിൽ ജാമ്യം റദ്ദാക്കാനുള്ള നടപടിയെടുക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം.