പാലാ: എൻ്റെ കായീക വാസനകളും കഴിവുകളും കണ്ടെത്തി എന്നെ പ്രോത്സാഹിപ്പിച്ചത് പാലാ സെന്തോമസ് സ്കൂളിലെ അദ്ധ്യാപകരാണെന്നും ഒരു വിദ്യാർത്ഥി എന്ന നിലയിൽ ഞാനത് ഇൾ കൊണ്ടതു കൊണ്ടാണ് കായീക രംഗത്ത് എനിക്ക് ഉയരാനായതെന്നും മാണ്ടി സി കാപ്പൻ എം.എൽ.എ അഭിപ്രായപ്പെട്ടു .

സെന്തോമസ് സ്കുളിൽ നിന്നും വിരമിക്കുന്ന അദ്ധ്യാപകരായ റെജിമോൻ കെ മാത്യുവിനും ,ബിന്ദു മോൾ സിറിയക്കിനും നൽകിയ യാത്രയയപ്പ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു.മാണി സി കാപ്പൻ.
റവ ഡോ ഫാദർ ജോസ് കാക്കല്ലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വി.എം ജോസഫ്, ഷീബാ അഗസ്റ്റിൻ ,ജോബി വർഗീസ് ,സാബു അബ്രാഹം ,മാത്യു സ് അനീഷ് ,ശങ്കർ കെ ജി ,സാബു തോമസ് എന്നിവർ പ്രസംഗിച്ചു.