കല്‍പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് ടി സിദ്ദിഖ് എംഎല്‍എ. വീടുകളുടെ ആദ്യഘട്ട കൈമാറ്റം അടുത്തമാസം ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ എംഎല്‍എയുടെ നേതൃത്വത്തിലെത്തിയ പ്രതിനിധി സംഘത്തിന് ഉറപ്പുനല്‍കി.

അനുബന്ധ സൗകര്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് ടി സിദ്ദിഖ് എംഎല്‍എ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കും. എസ്ടിപി ടാങ്ക്, കുടിവെള്ള ടാങ്ക് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ പ്രവര്‍ത്തനം അടിയന്തരമായി തുടങ്ങണമെന്നും കെഎസ്ഇബി കണക്ടിവിറ്റി ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്നും നിര്‍ദ്ദേശിച്ചു.