മരങ്ങാട്ടുപള്ളി :പാലയ്ക്കാട്ടുമല: വോൾട്ടേജ് ക്ഷാമം രൂക്ഷമായ പാലയ്ക്കാട്ടുമലയിൽ ട്രാൻസ്ഫോമർ അനുവദിച്ചു. പ്രദേശത്തെ നൂറുകണക്കിനു ഉപഭോക്താക്കൾ വർഷങ്ങളായി അനുഭവിക്കുന്ന വോൾട്ടേജ് ക്ഷാമത്തിനു ഇതോടെ പരിഹാരമാകും. നിത്യസഹായ മാതാ പള്ളി, നരസിംഹ സ്വാമി ക്ഷേത്രം, സ്നേഹഗിരി പ്രൊവിൻഷ്യൽ ഹൗസ്, എസ്ഡി കോൺവന്റ്, അങ്കണവാടി, നഴ്സറി എന്നിവ ഉൾപ്പെടെ 200 ലേറെ ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും. ട്രാൻസ്ഫോമർ അനുവദിക്കുന്നതിനു മുൻകൈയെടുത്ത മന്ത്രി കെ.കൃഷ്ണൻകുട്ടി, ഫ്രാൻസിസ് ജോർജ് എംപി, എംഎൽഎമാരായ മാണി സി കാപ്പൻ, മോൻസ് ജോസഫ്,

മീനച്ചിൽ താലൂക്ക് വികസന സമിതിയംഗം പീറ്റർ പന്തലാനി, പൗരസമിതി കൺവീനർ ജയ്മോൻ പുതിയാമറ്റത്തിൽ, വൈദ്യുതി വകുപ്പ് പാലാ ഡിവിഷൻ അധികൃതർ എന്നിവരെ നാട്ടുകാർ അനുമോദിച്ചു. പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കുന്നതിനും അനുബന്ധ ജോലികൾക്കുമായി 8 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നതെന്നും ജോലികൾ ആരംഭിച്ചതായും എക്സിക്യൂട്ടിവ് എൻജിനീയർ മാത്തുക്കുട്ടി ജോർജ്, അസി. എക്സിക്യൂട്ടീവ് എൻജിനീയർ ജി.എസ്.ബിബിൻ എന്നിവർ പറഞ്ഞു.