എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ച് വിരൽ മുറിച്ച് രക്തം കൊണ്ട് തിലകം ചാർത്തി വനിതാ സംഘത്തിന്റെ വേറിട്ട പ്രതിഷേധം. എസ്എൻഡിപി മാന്നാർ യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിലാണ് ഐക്യദാർഢ്യ സമ്മേളനം സംഘടിപ്പിച്ചത്.

വെള്ളാപ്പള്ളി നടേശനെതിരെയുള്ള വ്യക്തിപരമായ ആക്ഷേപങ്ങളിലും പരാമർശങ്ങളിലും പ്രതിഷേധിച്ചായിരുന്നു സമരം. വിരൽ മുറിച്ച് കിട്ടിയ രക്തം കൊണ്ട് പേപ്പറിൽ വിരലടയാളം പതിപ്പിച്ച് അത് വെള്ളാപ്പള്ളി നടേശന് അയച്ചു നൽകാനും വനിതകൾ തീരുമാനിച്ചു. ജീവൻ നൽകിയും വെള്ളാപ്പള്ളിയെ സംരക്ഷിക്കുമെന്നും അദ്ദേഹത്തിന് നേരെ ഉയരുന്ന വെല്ലുവിളികളെ ചെറുക്കുമെന്നും പ്രവർത്തകർ പ്രതിജ്ഞയെടുത്തു.