പാലാ:ആൾ കേരളാ സഹകര
ണ ബാങ്ക് നിക്ഷേപക ഫോറം (AKCDF) കോട്ടയം ജില്ലാതല യോഗം 08/01/26 വ്യാഴാഴ്ച 2.30 pm മുതൽ 6 pm വരെ പാലാ ടോംസ് ചേമ്പറി
ൽ(KSRTC സ്റ്റാൻഡിന് എതിർവശം 100 മീറ്റർ) ചേരുന്നതായി AKCDS ജില്ലാ ഭാരവാഹികൾ അറിയിച്ചു.

സഹകരണ ബാങ്കുക
ളിൽ ഉണ്ടായിട്ടുള്ള സാ
മ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനമൊ
ട്ടാകെ, നിക്ഷേപകർ തങ്ങളുടെ സമ്പാദ്യം
അത്യാവശ്യഘട്ടങ്ങളി
ൽ പോലും തിരികെ ല
ഭിക്കാതെ ദുരിതത്തില
കപ്പെട്ടിട്ട് രണ്ടു മൂന്നു വർഷത്തിലേറെയായി. പ്രശ്ന പരിഹാരത്തിന്
ക്രിയാൽമകമായ യാ
തൊരു നടപടികളും സ്വീകരിക്കുവാൻ, സഹ
കരണ വകുപ്പും
സംസ്ഥാന സർക്കാരും, വിവിധ സഹകരണ ബാ
ങ്കുകളുടെ ഭരണസമിതി
കളും തയ്യാറാകാത്ത സ്ഥിതിയാണ് തുടർന്ന് വരുന്നത്. വൻകുടിശി
ഖക്കാരിൽ നിന്നും തുക മടക്കി വാങ്ങുവാൻ ജ
പ്തി നടപടികളും നിയമ നടപടികളും മറ്റും നട
ത്താൻ തയ്യാറാകാതെ
അവർക്ക് അനുകൂല നിലപാടുകളാണ് സഹ
കരണ വകുപ്പിൻ്റെയും സംസ്ഥാന സർക്കാരി
ൻ്റെയും ഭാഗത്തുനിന്ന് ഉണ്ടായികൊണ്ടിരിക്കു
ന്നത്.നിക്ഷേപകരുടെ സംസ്ഥാന വ്യാപകമായ സംഘടിത നീക്കത്തിലൂ
ടെ മാത്രമേ ഇക്കാര്യ
ത്തിൽ ബന്ധപ്പെട്ട കേ
ന്ദ്രങ്ങളിൽ നിന്ന് അനു
കൂല നിലപാടുകൾ ഉ
ണ്ടാക്കാനാവൂ എന്ന ബോദ്ധ്യത്തിൽ “ആൾ കേരളാ കോ-ഓപ്പറേറ്റീ
വ് ഡെപ്പോസി റ്റേഴ്സ്
ഫോറം ” എന്ന പേരിൽ ഒരു സംഘടന രൂപീകരി
ച്ച് പ്രവർത്തനമാരംഭി
ക്കുവാൻ അങ്കമാലിയി
ൽ വിളിച്ചു ചേർത്ത നി
ക്ഷേപക കൂട്ടായ്മ തിരു
മാനിച്ചിരുന്നു.
പ്രസ്തുത സംഘടനയു
ടെ കോട്ടയം ജില്ലാതല സഹകരണ ബാങ്ക് നി
ക്ഷേപക കൂട്ടായ്മ 2026 ജനുവരി 8 ന് വ്യാഴാഴ്ച 2 pm മുതൽ 5 pm വരെ പാലാ ടോംസ്ചേമ്പറിൽ (KSRTC ബസ്സ്റ്റാൻഡിന് സമീപം) ചേരുകയാണ്.
സാമ്പത്തികപ്രശ്നത്താ
ൽ നിക്ഷേപകരുടെ ഫ
ണ്ട് തിരികെ ലഭിക്കാൻ തടസപ്പെട്ടിട്ടുള്ള കോട്ട
യം ജില്ലയിലെ സഹകര
ണ ബാങ്കുകളിലെ നി
ക്ഷേപകർ പ്രസ്തുത യോഗത്തിൽ പങ്കെടു
ത്ത്കൂട്ടായ്മ മുന്നേറ്റ
ത്തിൽ സഹകരിക്കണ
മെന്ന് AKCDF ജില്ല ഭാര
വാഹികൾ പത്രസമ്മേള
നത്തിൽ അറിയിച്ചു.
പത്രസമ്മേളനത്തിൽ
AKCDF സംസ്ഥാന വൈ സ് പ്രസിഡൻ്റ് റോയി വെള്ളരിങ്ങാട്ട്, സംസ്ഥാ
ന കമ്മറ്റിയംഗങ്ങളായ
ബിനു മാത്യൂസ് മാക്കി
യിൽ, ലോസൺ ഭരണ
ങ്ങാനം,സണ്ണി സേവ്യർ ഈരാറ്റുപേട്ട,ജൂലിയസ് കണിപ്പള്ളിൽരാമപുരം, എന്നിവർ പങ്കെടുത്തു.