
ജോർദ്ദാൻ നദിയിലെ ഈശോയുടെ ജ്ഞാനസ്നാനത്തിന്റെ ഓർമ്മ പുതുക്കിക്കൊണ്ട് എസ് .എം . വൈ .എം . പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ റൂഹാദ്ക്കുദ്ശായുടെ നാമത്തിലുള്ള ഏഷ്യയിലെ ആദ്യത്തെ പള്ളിയായ മുട്ടുച്ചിറ റൂഹാദ്ക്കുദ്ശാ പള്ളിയിൽ വെച്ച് ജനുവരി 5-ാം തീയതി വൈകുന്നേരം 6 : 30ന് രാക്കുളി തിരുനാൾ ആചരണം നടത്തപ്പെട്ടു. മുട്ടുച്ചിറ ഫൊറോന പള്ളി വികാരി പെരിയ ബഹു. ഫാ അബ്രാഹം കൊല്ലിത്താനത്തുമലയിൽ,രൂപത ഡയറക്ടർ റവ. ഫാ. മാണി കൊഴുപ്പൻകുറ്റി,
മുൻ ഡയറക്ടർ റവ. ഫാ. സിറിൽ തയ്യിൽ, SMYM യൂണിറ്റ് ഡയറക്ടർ റവ. ഫാ മാത്യു വാഴച്ചാരിയ്ക്കൽ, എന്നിവരുടെ നേതൃത്വത്തിൽ പ്രാർത്ഥനയോടെ തിരുനാൾ ആരംഭിച്ചു. രൂപത പ്രസിഡൻ്റ് മിജോ ജോയി , വൈസ് പ്രസിഡൻ്റ് എബിൻ തോമസ്, ട്രഷറർ ജോസ് ചാൾസ്, നിഖിൽ ഫ്രാൻസിസ്, മുട്ടുചിറ യൂണിറ്റ് പ്രസിഡന്റ് നിജോ , ജോസ് ആൻ്റണി എന്നിവർ രാക്കുളി തിരുനാളിൽ ഇടവകയുടെ പള്ളി കുളത്തിൽ മുങ്ങി ആചരിച്ചു. റവ. ഫാ. ജോൺ കുറ്റാരപ്പള്ളിൽ, റവ. ഫാ. ആൻ്റണി ഞരളക്കാട്ട്, SMYM മുട്ടുചിറ ഫൊറോന പ്രസിഡൻറ് ഗ്രിൻസു ജില്ലാ പഞ്ചായത്ത് അംഗം ആൻ മരിയ എന്നിവർ സന്നിഹിതരായിരുന്നു. തിരുനാൾ ആചരണത്തിൽ രൂപതയിലെ നൂറിലധികം യുവജനങ്ങൾ പങ്കെടുത്തു.