
പാലാ :വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ രാമപുരം സ്വദേശി അമൽ സണ്ണിക്ക് (24) പരുക്കേറ്റു. ഉച്ചകഴിഞ്ഞ് 2.30യോടെ രാമപുരം ഭാഗത്ത് വച്ചായിരുന്നു അപകടം.
ഇന്ന് പുലർച്ചെ എലിക്കുളത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുണ്ടക്കയം മടുക്ക സ്വദേശി അമൽ കെ.സുനിലിന് ( 26) പരുക്കേറ്റു. വള്ളിച്ചിറ ഭാഗത്ത് വച്ച് ഇന്നലെ രാത്രി ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ വള്ളിച്ചിറ സ്വദേശി അരുൺ ജോസഫിന്( 28) പരുക്കേറ്റു. ഇന്നലെ വൈകിട്ട് ചേർപ്പുങ്കൽ ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ച് മറ്റക്കര സ്വദേശി അനന്ദു ഷാജിക്ക് (25) പരുക്കേറ്റു.