സംസ്ഥാന സർക്കാരിന്റെ അവസാന ബജറ്റ് ജനപ്രിയമാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . എല്ലാ ബജറ്റും ജനപ്രിയമാക്കാനാണ് ശ്രമിച്ചിട്ടുളളത്. പുതിയ ബജറ്റ് ജനപ്രിയവും ആശ്വാസം പകരുന്നതുമാകുമെന്ന് ധനമന്ത്രി പറഞ്ഞു. കേരളത്തിലെ എല്ലാ മേഖലയിലുള്ളവർക്കും ഉപകാരപ്രദമാകുന്ന ബജറ്റായിരിക്കും.

ഇക്കഴിഞ്ഞ നാല് വർഷത്തെ കണക്കെടുത്ത് നോക്കിയാൽ ഇന്ത്യയിലെ ഏറ്റവും മെച്ചപ്പെട്ട തനത് സാമ്പത്തിക സ്ഥിതി വരുമാനം, പൊതുവിലുള്ള കടം കുറയ്ക്കുന്ന കാര്യത്തിൽ ഏറ്റവും മെച്ചപ്പെട്ട സംസ്ഥാനമാണ് കേരളം. സാമ്പത്തിക രംഗത്ത് അച്ചടക്കവും മുന്നേറ്റവും ഉണ്ടാക്കിയ സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്രം പാർലമെന്റിൽ തന്നെ പറയുകയുണ്ടായി അങ്ങിനെയുള്ള സംസ്ഥാനത്തിന് എങ്ങിനെയാണ് സാമ്പത്തിക ബുദ്ധിമുട്ട് വരുന്നത്, അത് കേന്ദ്രം കൈക്കൊള്ളുന്ന ചില രാഷ്ട്രീയപരമായ കാര്യങ്ങളുടെ ഭാഗമാണ് അദ്ദേഹം കൂട്ടിച്ചേർത്തു.