പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രഖ്യാപിച്ച കേരള\ യാത്രക്ക് പിന്നാലെ ഭരണ പക്ഷവും സംസ്ഥാന യാത്രയ്ക്ക് ഒരുങ്ങുന്നു .കൂടെ കേന്ദ്ര വിരുദ്ധ സമരവും പ്രഖ്യാപിച്ചിട്ടുണ്ട് .യു ഡി എഫിന്റെ യാത്ര ഫെബ്രുവരി ആദ്യം തുടങ്ങി അവസാനിക്കുമ്പോൾ ഒന്നാം ഘട്ട സ്ഥാനാർഥി പ്രഖ്യാപനവും നടത്താനാണ് ഉദ്ദേശിക്കുന്നത് .എന്നാൽ എൽ ഡി എഫ് അങ്ങനെയൊരു നീക്കം നടത്തുന്നില്ല .നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പായി കേരള യാത്ര നടത്താനൊരുങ്ങി എല്‍ഡിഎഫ്. മൂന്ന് മേഖലകളാക്കി തിരിച്ച് ജാഥ നടത്താനാണ് ആലോചന. ജാഥകള്‍ ആരംഭിക്കുന്ന തിയ്യതി പിന്നീട് തീരുമാനിക്കും.

അതേ സമയം കേന്ദ്ര സര്‍ക്കാരിനെതിരെ എല്‍ഡിഎഫ് പ്രക്ഷോഭം പ്രഖ്യാപിച്ചു. ജനുവരി 12നാണ് തിരുവനന്തപുരത്ത് സമരം. ക്ഷേമ പെന്ഷന് കുടിശിക നല്‍കാത്തത്, കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് സമരം. മന്ത്രിമാരും എംഎല്‍എമാരും സമരത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും സമരത്തില്‍ പങ്കെടുക്കും.