Kerala

കണ്ണൂരിൽ കോൺഗ്രസ് ക്ലബ്ബിന് നേരെ ആക്രമണം; പിന്നിൽ സിപിഐഎമ്മെന്ന് ആരോപണം

കണ്ണൂരിൽ കോൺഗ്രസ് ക്ലബ്ബിന് നേരെ ആക്രമണം. എരഞ്ഞോളി മoത്തുംഭാഗത്ത പ്രിയദർശിനി ക്ലബ്ബ് അക്രമികൾ തകർത്തു.തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ തോൽവിയെ തുടർന്ന് സിപിഐഎം പ്രവർത്തകരാണ് ആക്രമിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.

ഇന്നലെ അർദ്ധരാത്രിയിലാണ് ക്ലബ്ബ് തകർത്തത്. അകത്തുണ്ടായിരുന്ന കസേരകളും കൊടിതോരണങ്ങളും പോസ്റ്ററുകളുമടക്കം അക്രമികൾ നശിപ്പിച്ചു. ഗാന്ധി ചിത്രവും വലിച്ചെറിഞ്ഞ നിലയിലാണ്. വോട്ടെടുപ്പിൽ കോൺഗ്രസ്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കൂടിയായിരുന്നു ക്ലബ്‌.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top