തൃശൂര്‍: ലാലി ജെയിംസിനെതിരെ പാര്‍ട്ടി സ്വീകരിച്ചത് ഉചിതമായ നടപടിയെന്ന് തൃശൂര്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്. പാര്‍ട്ടി എക്കാലവും എല്ലാ വിഷയങ്ങളിലും ഉചിതമായ നടപടിയാണ് സ്വീകരിക്കാറുള്ളത്. ലാലി ജെയിംസിന്റെ കാര്യത്തിലും ഉചിതമായ നടപടിയാണ് സ്വീകരിച്ചത്. തനിക്കെതിരായ ആരോപണങ്ങളില്‍ മറുപടി പറയാനില്ലെന്ന് പറഞ്ഞ നിജി ഇക്കാര്യത്തില്‍ പാര്‍ട്ടി മറുപടി പറയുമെന്നും വ്യക്തമാക്കി.

താന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ പൂച്ചെണ്ടുകളും ഷാളും ഉപഹാരങ്ങളും ഒഴിവാക്കണമെന്നും നിജി ആവശ്യപ്പെട്ടു. മേയര്‍ എന്ന നിലയില്‍ താന്‍ പങ്കെടുക്കുന്ന പരിപാടികള്‍ ലളിതമാക്കണം. തനിക്ക് തൃശൂര്‍ കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരുടെ ദാസനായി ഇരിക്കാനാണ് ആഗ്രഹമെന്നും നിജി കൂട്ടിച്ചേര്‍ത്തു.