അമിതമായ ജോലിഭാരത്തെത്തുടർന്നുണ്ടായ മാനസിക സമ്മർദ്ദം മൂലം ഉത്തർപ്രദേശിലെ സീതാപൂരിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കി. സീതാപൂർ ജില്ലയിലെ താലൂക്ക് ഓഫീസിനോട് ചേർന്നുള്ള ക്വാർട്ടേഴ്സിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട കടുത്ത സമ്മർദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം ആരോപിച്ചു.

റവന്യൂ വകുപ്പിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം നിലവിൽ ബിഎൽഒ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥരിൽ നിന്ന് കടുത്ത സമ്മർദ്ദം നേരിട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു. നിശ്ചിത സമയത്തിനുള്ളിൽ ജോലി തീർക്കാൻ സാധിക്കാത്തതിനെത്തുടർന്ന് ഇദ്ദേഹം കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.