Kerala

പാലാ നഗരസഭ:മാണി ഗ്രൂപ്പ് നിസ്സംഗതയിൽ കോൺഗ്രസ് തന്ത്രങ്ങൾ വിജയിച്ചു:മായാ രാഹുലിന് ആദ്യ 6 മാസം വൈസ് ചെയർമാൻ

പാലാ :മാണി ഗ്രൂപ്പിന്റെ നിസ്സംഗതയിൽ നേട്ടം കൊയ്ത് കോൺഗ്രസ്.പാലാ നഗരസഭയിൽ ഇന്നലെ നടന്ന മാരത്തോൺ ചർച്ചയിൽ പുളിക്കക്കണ്ടം മുന്നണിയെ തന്ത്രപരമായി വെട്ടിലാക്കി വൈസ് ചെയർമാൻ സ്ഥാനം ആദ്യ 6 മാസം നേടിഎടുത്തത് കോൺഗ്രസിന്റെ തന്ത്രപരമായ നീക്കങ്ങളാണെന്നു സൂചന.

മാണി ഗ്രൂപ്പ് മറുതന്ത്രങ്ങൾ ആവിഷ്‌ക്കരിക്കാതിരുന്നത് പുളിക്കക്കണ്ടം മുന്നണിയുടെ വില പേശൽ  ശക്തി ഇല്ലാതാക്കി.മാണി ഗ്രൂപ്പിലെ 10 കൗണ്സിലര്മാരിൽ  ആർക്കും പുളിക്കക്കണ്ടം മുന്നണിയുമായി യാതൊരു ധാരണയും വേണ്ടെന്നു പിടി വാശിയിലായിരുന്നു .അപ്പോൾ വെട്ടിലായത് സിപിഐഎം കേന്ദ്രങ്ങളായിരുന്നു .10 അംഗങ്ങളുള്ള മാണി ഗ്രൂപ്പ് പിന്തുണയില്ലാതെ രണ്ടംഗങ്ങളുള്ള സിപിഐഎം എങ്ങനെ ചർച്ച നടത്തും .

അപ്പുറത്ത് നിന്നും ചർച്ച നടത്തുന്നു എന്ന ബലത്തിലാണ് പുളിക്കക്കണ്ടം മുന്നണി വൻ ഡിമാന്റുകൾ വച്ചിരുന്നത്.മാണി ഗ്രൂപ്പിന്റെ നിസ്സംഗത വെളിപ്പെട്ട കോൺഗ്രസ് ആദ്യ 6 മാസം വൈസ് ചെയർമാൻ സ്ഥാനം മായയ്ക്കായി മാറ്റുകയായിരുന്നു .കോൺഗ്രസിൽ നിന്നും പുറത്താക്കിയെങ്കിലും പഴയ കോൺഗ്രസ് കാരിയായ മായയ്ക്കും ഈ തീരുമാനത്തിൽ സംതൃപ്തിയായി . ആദ്യ രണ്ടു വര്ഷം ദിയ ബിനുവും  മൂന്നും നാലും വര്ഷം കോൺഗ്രസിനും ,അവസാന ഒരു വര്ഷം ജോസഫ് വിഭാഗത്തിനുമാണ് ചെയർപേഴ്‌സൺ സ്ഥാനം വീതം വച്ചിരിക്കുന്നത് .കോൺഗ്രസിന്റെ രണ്ടു വർഷത്തിൽ ഒരു വര്ഷം മായാ രാഹുലിന് ലഭിക്കും.അങ്ങനെ ഒരു ടേമിൽ തന്നെ മായാ രാഹുലിന് വൈസ് ചെയർമാനും ;ചെയർപേഴ്‌സനുമാവാമെന്ന അസുലഭ ഭാഗ്യമാണ് കരഗതമാവുന്നത്.ഇന്നലെ നടന്ന ചർച്ചയിലെ പ്രധാന കണ്ണി  മായയായിരുന്നു .മായ തോൽപ്പിച്ച മുതിർന്ന കോൺഗ്രസ് നേതാവ് സതീഷ് ചൊള്ളാനി അദ്ദേഹത്തിന്റെ വഴിക്കും ;മായ മായയുടെ വഴിക്കും പോകട്ടെ എന്നാണ് തീരുമാനം .

അതെ സമയം മായയെയും .രാഹുലിനെയും  കോൺഗ്രസിൽ നിന്നും പുറത്താക്കിയ തീരുമാനം റദ്ദാക്കി കൊണ്ട് ഉടൻ നടപടി വരുമെന്നാണ് സൂചന .രാഹുലിന് കോൺഗ്രസിൽ നല്ല പോസ്റ്റും  ലഭിക്കും .വൈസ് ചെയർമാൻ സ്ഥാനം ആദ്യ ആറ് മാസം മായയും .തുടർന്നുള്ള രണ്ടര വര്ഷം പുളിക്കക്കണ്ടം മുന്നണിയും ;പിന്നീടുള്ള രണ്ടു വര്ഷം കോൺഗ്രസുമായിരിക്കും ഭരിക്കുക .സ്റ്റാൻഡിങ് കമ്മിറ്റികൾ അഞ്ചുള്ളതിൽ വൈസ് ചെയര്മാനായിരിക്കും ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാൻ.ബാക്കിയുള്ള നാലെണ്ണത്തിൽ രണ്ടെണ്ണം കോൺഗ്രസും ,ഒരെണ്ണം ജോസഫ് ഗ്രൂപ്പും ,ഒരെണ്ണം കെ ഡി പി യും വീതിച്ചെടുക്കും .

ഇവ ഏതൊക്കെ സ്റ്റാൻഡിങ് കമ്മിറ്റികളാണെന്നു പിന്നീട തീരുമാനിക്കും .സംഗതി ഇതൊക്കെയാണെങ്കിലും എഗ്രിമെന്റ് വച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ .ഇന്ന് രാവിലെയും ചർച്ചകൾ നടക്കും .തുടർന്നാവും പത്തരയ്ക്ക് നടക്കുന്ന ചെയർപേഴ്‌സൺ തെരെഞ്ഞെടുപ്പിലേക്കു എല്ലാവരും പോകുന്നത് .ആദ്യ മൂന്നു മാസത്തെ ഭരണത്തിൽ തന്നെ അറിയാം പുളിക്കക്കണ്ടം മുന്നണിയുമായി യോജിച്ച് പോകുമോ ഇല്ലയോ എന്ന്.കോൺഗ്രസിൽ നിന്ന് ആരും ചേരി മാറാതിരിക്കുവാനുമുള്ള മുൻ കരുതലുകൾ കോൺഗ്രസ് ചെയ്തിട്ടുണ്ട് .രണ്ടാഴ്ച കൂടിയുള്ള വിനോദ യാത്രയും ,മുന്തിയ ഹോട്ടലുകളിൽ നിന്നുള്ള ഭക്ഷണവും;സോമരസ മഴയും  എന്ന തന്ത്രത്തിൽ വീഴാതിരിക്കുവാനും അംഗങ്ങൾക്കു നിർദ്ദേശം നൽകിയതാണ് ലഭിക്കുന്ന സൂചനകൾ .കഴിഞ്ഞ ഭരണത്തിൽ വേളാങ്കണ്ണിക്ക്‌ പോക്ക് സ്ഥിരമായിരുന്നത് പല അംഗങ്ങളും ചൂണ്ടി കാട്ടി .ആദ്യം തന്നെ ബിന്ദു മനു എന്ന കൗൺസിലർ കടുത്ത നിലപാട് സ്വീകരിച്ച് മാറിയതിനാൽ ചേരിമാറ്റം നടന്നില്ല .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top