India

കല്യാണവീടുകളിൽ നിന്ന് 32 ലക്ഷംരൂപ മോഷ്ടിച്ച മുൻ ഗസ്റ്റ് ലക്ചറർ അറസ്റ്റിൽ

ബെംഗളൂരു : വിവാഹ ചടങ്ങുകളില്‍ വധുവിന്റെയോ വരന്റെയോ ബന്ധുവാണെന്ന് നടിച്ച് സ്വര്‍ണാഭരണങ്ങളും പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചിരുന്ന മുന്‍ ഗസ്റ്റ് ലക്ചററെ ബസവനഗുഡി പൊലീസ് അറസ്റ്റ് ചെയ്തു. കെ ആര്‍ പുരം ഉദയനഗര്‍ സ്വദേശിനിയായ രേവതിയാണ് (46) അറസ്റ്റിലായത്. വിവിധ കല്യാണവീടുകളിൽ നടന്ന മോഷണങ്ങളില്‍ ഇവര്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

രേവതിയുടെ പക്കല്‍ നിന്നും ഏകദേശം 32 ലക്ഷം രൂപ വിലമതിക്കുന്ന 262 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു. വർഷങ്ങൾക്ക് മുമ്പ് ജോലി ഉപേക്ഷിച്ചതിന് ശേഷമാണ് രേവതി മോഷണത്തിലേക്ക് തിരിഞ്ഞതെന്നും പൊലീസ് പറയുന്നു. നവംബര്‍ 23ന് ബസവനഗുഡിയിലെ കല്യാണമണ്ഡപത്തില്‍ ബന്ധുവിന്റെ വിവാഹത്തിനെത്തിയ മഞ്ജുനാഥ നഗര്‍ സ്വദേശിനിയുടെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

32 ഗ്രാം തൂക്കമുള്ള സ്വര്‍ണമാല ഇവര്‍ മണ്ഡപത്തിലെ മുറിയിൽ ബാഗില്‍ സൂക്ഷിച്ചിരുന്നു. മാല മോഷണം പോയതിനെ തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top