Kottayam

ആരാവും പാലാ നഗരസഭാ ഭരിക്കുന്നത് :എഫ് ജി യും ;എം സി കെ യും ;ടി കെ യും ചർച്ചയ്ക്കു മുൻകൈ എടുക്കുന്നു

പാലാ :പാലാ നഗരസഭയുടെ ഭരണം പിടിക്കുന്നതാര് ഇന്ന് ഏകദേശ ധാരണയാകുമെന്നു അറിയുന്നു.കോൺഗ്രസിന്റെ അഭിമാനം പണയം വച്ചുള്ള നീക്കത്തിന് കോൺഗ്രസിൽ നിന്നും തന്നെ എതിർ അഭിപ്രായം ഉയർന്നപ്പോഴാണ് ആഴ്ചകളായി പാലായിൽ കുത്തി മറിയുന്ന രണ്ടു ചാനലുകളെ കൊണ്ട് വാസവനെ  കണ്ടു ചർച്ച നടത്തി എന്നുള്ള വാർത്ത പടച്ചുണ്ടാക്കിയത്.

യു  ഡി എഫുമായി വില പേശാനുള്ള തന്ത്രമായിരുന്നു അതെന്ന് യു  ഡി എഫ് കേന്ദ്രങ്ങൾക്ക് മനസിലായി.ഒരു കാര്യം ഇരു മുന്നണികൾക്കും മനസിലായി തുടങ്ങി .അതായതു ബീബിമാദി സഖ്യത്തിന് പാലാ എഴുതി കൊടുക്കുക എന്നതാണ് അവർ  ഉദ്ദേശിക്കുന്നത് .അതിലാണ് ഇപ്പോൾ ചർച്ചകൾ വഴി മുട്ടിയത് .അതിനു മറുമരുന്നായാണ് വാസവനുമായി ചർച്ച വാർത്ത ചാനലുകളിൽ വരുത്തിയത്.

ചെയർപേഴ്‌സൺ ആദ്യത്തെ നാലുവർഷം  ബിബിമാദി സഖ്യത്തിന് ;വൈസ് ചെയർമാൻ സ്ഥാനം ആദ്യ മൂന്നു വർഷം ബിബിമാദി സഖ്യത്തിന്  എന്നുള്ളതാണ് ഇപ്പോഴത്തെ ഫോർമുല.വികസന സ്റ്റാൻഡിങ് കമ്മിറ്റിയും ;ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയും ;പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിയും ;ക്ഷേമ സ്റ്റാൻഡിങ് കമ്മിറ്റിയും ,ഞങ്ങൾ ചോദിച്ചിട്ടില്ലല്ലോ എന്നും ബിബിമാദി സഖ്യം ചോദിക്കുന്നുണ്ട് .ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനാണ് വൈസ് ചെയർമാൻ അപ്പോൾ ഒരു സ്റ്റാൻഡിങ് കമ്മിറ്റിയും ബിബിമാദി സഖ്യത്തിന് ലഭിക്കും .

ഇപ്പോൾ യു  ഡി എഫ് ചർച്ചകൾ നിയന്ത്രിക്കുന്നത് ഫ്രാൻസിസ് ജോര്ജും (എഫ് ജി)മാണി സി കാപ്പനും (എം സി കെ)ടി കെ (ടോമി കല്ലാനി)യുമാണ് .ഇതിൽ പലരും കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതായും കോൺഗ്രസ് വൃത്തങ്ങൾ ആരോപിക്കുന്നുണ്ട് .തെരഞ്ഞെടുപ്പുകളിൽ ഇവർക്ക് വേണ്ടി കൈക്കാശ് മുടക്കി പ്രവർത്തിച്ച  കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഇപ്പോൾ ഖിന്നരാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top