തിരുവനന്തപുരം: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദിച്ച സി ഐ പ്രതാപചന്ദ്രന് അഞ്ച് വര്‍ഷം മുന്‍പ് മറ്റൊരു സ്ത്രീയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തിരുവനന്തപുരം വെട്ടുകാട് റോഡില്‍വെച്ച് സ്ത്രീയെ മര്‍ദിക്കുന്ന ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.

ഇത് ചിത്രീകരിച്ച വ്യക്തിക്ക് നേരെയും പ്രതാപചന്ദ്രന് അതിക്രമം കാട്ടി. മൊബൈന്‍ ഫോണ്‍ പിടിച്ചുവാങ്ങി വെളളത്തില്‍ മുക്കി നശിപ്പിച്ചു. ജീപ്പില്‍ കയറ്റി ക്രൂരമായി മര്‍ദിച്ചുവെന്നും ആരോപണമുണ്ട്. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ ഫ്രെഡി ജോസഫാണ് സി ഐയ്ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 2020-ല്‍ നടന്ന സംഭവത്തില്‍ പ്രതാപചന്ദ്രന് മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചു.