Kerala

നഗരസഭകളിലും ബ്ലോക്ക്,ഗ്രാമ പഞ്ചായത്തുകളിലും പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

 

കോട്ടയം: ജില്ലയിലെ നഗരസഭകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍,ഗ്രാമപഞ്ചായത്തുകള്‍, എന്നിവിടങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു.

ഓരോ തദ്ദേശ സ്ഥാപനത്തിലെയും ഏറ്റവും മുതിര്‍ന്ന അംഗം ആദ്യം വരണാധികാരി മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് ഈ അംഗം മറ്റുള്ളവര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയായിരുന്നു. സത്യപ്രതിജ്ഞയ്ക്കുശേഷം അംഗങ്ങളുടെ ആദ്യയോഗം ചേര്‍ന്നു.

ജോയി മന്നാമല (ഏറ്റുമാനൂര്‍),അബ്ദുള്‍ സലാം റാവുത്തര്‍(വൈക്കം),സാലി മാത്യു (കോട്ടയം), പ്രസന്നകുമാരി ടീച്ചര്‍ (ചങ്ങനാശേരി), ഷാജു തുരുത്തന്‍(പാലാ),സുബൈര്‍ വെള്ളാപ്പള്ളില്‍(ഈരാറ്റുപേട്ട) എന്നിവരാണ് നഗരസഭകളില്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.

ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ അയ്മനം ഡിവിഷനില്‍ നിന്നുമുള്ള നാസര്‍ ചാത്തന്‍കോട്ടുമാലിക്ക് കോട്ടയം ആര്‍.ഡി.ഒ. ജിനു പുന്നൂസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഗ്രാമപഞ്ചായത്തുകളില്‍ ചിന്നമ്മ പാപ്പച്ചന്‍ (അയ്മനം),എ.പി. ഗോപി (കുമരകം), മാത്യു എം. പടപ്പന്‍ (ആര്‍പ്പൂക്കര),ജോസ് അമ്പലക്കുളം(അതിരമ്പുഴ), സിജി രാജു(നീണ്ടൂര്‍), പി.എ. അബ്ദുള്‍ കരീം (തിരുവാര്‍പ്പ്) എന്നിവര്‍ ആദ്യം പ്രതിജ്ഞ ചൊല്ലി.

വൈക്കം ബ്ലോക്ക് പഞ്ചായത്തില്‍ ചെമ്മനത്തുകര ഡിവിഷനില്‍ നിന്നുള്ള കെ.കെ. ശശികുമാര്‍ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. വരണാധികാരിയായ സഹകരണസംഘം ജോയിന്‍റ് രജിസ്ട്രാര്‍ (ജനറല്‍)പി.പി. സലീം സത്യവാചകം ചൊല്ലിക്കൊടുത്തു.
ഗ്രാമപഞ്ചായത്തുകളില്‍ പോള്‍സണ്‍ ജോസഫ് (ടി.വി. പുരം), പി.പി. പദ്മനന്ദനന്‍ (മറവന്തുരുത്ത്), വി.ടി. ജയശ്രീ (വെച്ചൂര്‍), സുശീലകുമാരി (തലയാഴം),കെ.ജെ. സണ്ണി (ചെമ്പ്),കെ.ജി. രാജു(ഉദയനാപുരം) എന്നിവരാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്.

പാമ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ പാമ്പാടി ഡിവിഷനില്‍ നിന്നുള്ള മേരിക്കുട്ടി മര്‍ക്കോസാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്. വരണാധികാരിയായ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എം.എ. ആഷ ചൊല്ലിക്കൊടുത്തു.ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള പഞ്ചായത്തുകളില്‍ എം.എസ്. രാജു(അകലക്കുന്നം),അബ്ദുല്‍ കരീം (എലിക്കുളം),ലിസി എബ്രഹാം(കിടങ്ങൂര്‍), ആന്‍റണി തുപ്പലഞ്ഞിയില്‍ (കൂരോപ്പട),തോമസ് തടത്തിമാക്കല്‍ (മണര്‍കാട്),ഏലിയാമ്മ മത്തായി(മീനടം), ഫിലിപ്പോസ് തോമസ് (പാമ്പാടി), റോസമ്മ ടീച്ചര്‍(പള്ളിക്കത്തോട്) എന്നിവരാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്.

മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ ഇന്‍ഡസ്ട്രിയല്‍ നഗര്‍ ഡിവിഷനില്‍ നിന്നുള്ള ഇ.സി. അച്ചാമ്മ ആദ്യം സത്യപ്രതിജ്ഞ ചൊല്ലി. വരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍ (ആര്‍.ആര്‍.) സോളി ആന്‍റണി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്തുകളില്‍ തോമസ് സ്‌കറിയ (മാടപ്പള്ളി), ജോസഫ് തോമസ് (പായിപ്പാട്),തോമസ് കുര്യന്‍ പാറവേലില്‍ (വാകത്താനം), റോസമ്മ ദേവസ്യ മണമേല്‍ (വാഴപ്പള്ളി), ജയിംസ് ജോസഫ് പതാരംചിറ(തൃക്കൊടിത്താനം) എന്നിവരാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്.

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ ആയാംകുടി ഡിവിഷനില്‍ നിന്നുള്ള ജോസ് പുത്തന്‍കാലായ്ക്ക് ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) കെ.പി. ദീപ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്തുകളില്‍ ജോസ് മുണ്ടുകുന്നേല്‍ (കടുത്തുരുത്തി),ബാബു ജോര്‍ജ് തയ്യില്‍ (കല്ലറ), ജോണ്‍ തറപ്പേല്‍ (തലയോലപ്പറമ്പ്),സുജത രമണന്‍ (മുളക്കുളം), ടി.ബി. ബേബി( വെള്ളൂര്‍), ശോഭ ഗോപിനാഥന്‍ നായര്‍ ( ഞീഴൂര്‍)എന്നിവര്‍ ആദ്യം പ്രതിജ്ഞ ചൊല്ലി.

ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ കോതനല്ലൂര്‍ ഡിവിഷനില്‍ നിന്നുള്ള ടി.എസ്. ബാബുവാണ് വരണാധികാരിയായ ജില്ലാ ലേബര്‍ ഓഫീസര്‍ മിനോയ് ജയിംസ് മുന്പാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.
ഗ്രാമപഞ്ചായത്തുകളില്‍ കെ.എം. തങ്കച്ചന്‍ (ഉഴവൂര്‍), ലിസമ്മ മത്തച്ചന്‍ (രാമപുരം), കെ.എ. ജോസഫ് (മരങ്ങാട്ടുപിള്ളി), ജോര്‍ജ് ജി. ചെന്നേലില്‍ (കുറവിലങ്ങാട്),വത്സ രാജന്‍ (വെളിയന്നൂര്‍ ), ശ്യാമളകുമാരി(കാണക്കാരി), കെ.എന്‍. തങ്കപ്പന്‍(മാഞ്ഞൂര്‍)എന്നിവരാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്.

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തില്‍ തലപ്പലം ഡിവിഷനില്‍ നിന്നുള്ള ആര്‍. പ്രേംജി ആദ്യം സത്യപ്രതിജ്ഞ ചൊല്ലി. വരണാധികാരിയായ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ സാജു ജേക്കബ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്തുകളില്‍ എബി ലൂക്കോസ് കിഴക്കേത്തോട്ടം (പൂഞ്ഞാര്‍), സേവ്യര്‍ കണ്ടത്തിന്‍കര (തിടനാട്), ജോസഫ് മാത്യു (തലപ്പലം), ജോണി ആലാനി (തലനാട്), അലക്‌സ് ടി ജോസഫ് (മേലുകാവ്), ലീന ജോസഫ് പോര്‍ക്കാട്ടില്‍ (തീക്കോയി), മിനര്‍വാ മോഹന്‍ (പൂഞ്ഞാര്‍ തെക്കേക്കര), ഇത്തമ്മ മാത്യു പല്ലാട്ട്(മൂന്നിലവ്) എന്നിവര്‍ ആദ്യം പ്രതിജ്ഞ ചൊല്ലി.

ളാലം ബ്ലോക്ക് പഞ്ചായത്തില്‍ ഭരങ്ങാനം ഡിവിഷനില്‍ നിന്നുള്ള അല്‍ഫോന്‍സാ ജോസ് വെട്ടിക്കല്‍ ആദ്യം സത്യപ്രതിജ്ഞ ചൊല്ലി. വരണാധികാരിയായ പാലാ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ കെ.എം. ജോസ്‌കുട്ടി സത്യവാചകം ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്തുകളില്‍ തങ്കച്ചന്‍ കുന്നുംപുറം (കടനാട്), കെ.ടി.തോമസ് (ഭരണങ്ങാനം), ആലീസ് ജോയി മറ്റം(കൊഴുവനാല്‍), ഓമന സോമന്‍ ഇട്ടിക്കുന്നേല്‍ (മീനച്ചില്‍), ചാക്കോ താന്നിയാനിയ്ക്കല്‍ (മുത്തോലി), വത്സമ്മ തങ്കച്ചന്‍(കരൂര്‍) എന്നിവര്‍ ആദ്യം സത്യപ്രതിജ്ഞ ചൊല്ലി.

പള്ളം ബ്ലോക്ക് പഞ്ചായത്തില്‍ നീറിക്കാട് ഡിവിഷനില്‍ നിന്നുള്ള കെ.സി. ഐപ്പ് ആണ് സത്യപ്രതിജ്ഞ ചൊല്ലിയത്. വരണാധികാരിയായ ഡെപ്യൂട്ടി കളക്ടര്‍ ഉഷാകുമാരി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്തുകളില്‍ ജോയി പൊറ്റത്തില്‍ (അയര്‍ക്കുന്നം), കെ.ബി. ഗിരീശന്‍(പുതുപ്പള്ളി), ഡോ. ഇ.കെ. വിജയകുമാര്‍ (പനച്ചിക്കാട്), രാജഗോപാല്‍ (കുറിച്ചി), സിസി ഗോപി(വിജയപുരം) എന്നിവരാണ് ആദ്യം പ്രതിജ്ഞ ചൊല്ലിയത്.

വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ തെക്കേത്തുകവല ഡിവിഷനില്‍ നിന്നുള്ള അഡ്വ. ജയാ ശ്രീധര്‍ ആദ്യം സത്യപ്രതിജ്ഞ ചൊല്ലി. വരണാധികാരിയായ ജില്ലാ സപ്ലൈ ഓഫീസര്‍ ബി. സജിനി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്തുകളില്‍ മോഹന്‍കുമാര്‍ കൂഴിക്കുന്നേല്‍(ചിറക്കടവ്), പി. വിജയകുമാരി(കങ്ങഴ), കെ.ജെ. ജോണ്‍ (നെടുംകുന്നം), ജലജ മോഹന്‍ (വെള്ളാവൂര്‍), പ്രഫ. എസ്. പുഷ്‌കലാദേവി (വാഴൂര്‍) എന്നിവരാണ് ആദ്യം സത്യപ്രതിജ്ഞ ചൊല്ലിയത്.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ ആനയ്ക്കല്‍ ഡിവിഷനില്‍നിന്നുള്ള ബേബി വട്ടയ്ക്കാടിന് വരണാധികാരിയായ എല്‍.എസ്.ജി.ഡി അസിസ്റ്റന്‍റ് ഡയറക്ടര്‍ എസ്. ശംഭു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്തുകളില്‍ ജോണ്‍ മാത്യു (കാഞ്ഞിരപ്പള്ളി), ത്രേസ്യാമ്മ ചാക്കോ (എരുമേലി), ജേക്കബ് ചാക്കോ (കൂട്ടിക്കല്‍), പീതാംബരന്‍ (കോരൂത്തോട്), കെ.എ. അസീസ് (പാറത്തോട് ), മിനി മാത്യു(മണിമല), റോയി കപ്പലുമാക്കല്‍ (മുണ്ടക്കയം) എന്നിവരാണ് ആദ്യം പ്രതിജ്ഞ ചൊല്ലിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top