കോട്ടയം: മാര്‍ത്തോമ്മാ സഭയുടെ 30-ാമത് കോട്ടയം-കൊച്ചി ഭദ്രാസന കണ്‍വന്‍ഷന്‍ പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം നടത്തി. എംടി സെമിനാരി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയില്‍ ഭദ്രാസന അധ്യക്ഷന്‍ തോമസ് മാര്‍ തിമൊഥെയോസ് എപ്പിസ്‌കോപ്പാ കാല്‍നാട്ട് കര്‍മ്മം നിര്‍വഹിച്ചു.

വികാരി ജനറാള്‍ വെരി.റവ.ഡോ. സാംസണ്‍ എം. ജേക്കബ്, ഭദ്രാസന സെക്രട്ടറി റവ. അലക്‌സ് ഏബ്രഹാം, ട്രെഷറാർ നോബിള്‍ തോമസ്, വൈദീക സെമിനാരി പ്രിന്‍സിപ്പല്‍ റവ.ഡോ. എം.സി. തോമസ് എന്നിവര്‍ പ്രസംഗിച്ചു. ജനുവരി ഏഴു മുതല്‍ 11 വരെയാണ് കണ്‍വെന്‍ഷന്‍.